ബുറൈദ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ‘ഹെൽത്തോറിയം 2023-24’ അൽ ഖസീം സെൻട്രൽ തലത്തിൽ ആരംഭിച്ചു. ബുറൈദ സെക്ടറിന്റെ ‘മെഡി-കോൺ’ സെമിനാറിലാണ് ഉദ്ഘാടനം ചെയ്തത്.
ബുറൈദ അൽ മിസ്ബാഹ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഡോ. അഫ്സൽ അബ്ദുല്ലത്തീഫ് പ്രമേഹവും വൃക്ക രോഗങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് വെൽഫെയർ സെക്രട്ടറി മൻസൂർ കൊല്ലം പരിപാടി ഉദ്ഘാടനം ചെയ്തു. ദാഇ ജാഫർ സഖാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
നാഷനൽ പബ്ലിക്കേഷൻ പ്രസിഡൻറ് അബൂസ്വാലിഹ് മുസ്ലിയാർ വിഴിഞ്ഞവും സെൻട്രൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയാമ്പലവും സംസാരിച്ചു. സെക്ടർ സെക്രട്ടറി സിദ്ദിഖ് സഖാഫി കൊല്ലം സ്വാഗതവും സെക്ടർ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദലി വയനാട് നന്ദിയും പറഞ്ഞു.
‘ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ’ എന്ന ശീർഷകത്തിൽ മാനവ വികസന വർഷമായി അവതരിപ്പിച്ചുകൊണ്ട് നടത്തുന്ന സംഘടനാവർഷത്തെ ആദ്യ പദ്ധതിയാണ് ആരോഗ്യ ബോധവത്കരണ കാമ്പയിൻ.
ശാരീരികവും മാനസികവുമായി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ ആരോഗ്യ ബോധവൽക്കരണത്തോടൊപ്പം പൊതുജനസമ്പർക്ക പരിപാടികളും ലഘുലേഖ വിതണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രഫഷനൽ മീറ്റ്, സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.