റിംഫ് ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കുള്ള ഉപഹാരം എക്സ്ട്രീം മാനേജിങ് ഡയറക്ടര്‍ ഇ.കെ. റഹീം വിതരണം ചെയ്യുന്നു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു.
ബത്ഹയിലെ എക്സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്. സലീം പളളിയില്‍, എം. സഈദ്, കെ.ടി. ഷറഫുദ്ദീന്, ആബിദ് എന്നിവരാണ് അംഗത്വ കാര്‍ഡിന് അര്‍ഹരായത്. എക്സ്ട്രീം മാനേജിങ് ഡയറക്ടര്‍ ഇ.കെ. റഹീം കാര്‍ഡ് വിതരണം ചെയ്തു.
റിംഫ് ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്സ്ട്രീം ഹെല്‍ത്ത് ക്ലബില്‍ എയ്റോബിക്സ് എക്സര്‍സൈസ് ചെയ്യുന്നതിന് സൗജന്യ അവസരം ഒരുക്കുമെന്ന് ഇ.കെ. റഹീം പറഞ്ഞു. ഫിറ്റ്നസ് ട്രെയിനറുടെ സേവനവും ലഭ്യമാക്കും.
‘ആരോഗ്യം: മനസ്സ്, ശരീരം, സമൂഹം’ എന്ന പ്രമേയത്തില്‍ കഴിഞ്ഞ മാസമാണ് ബോധവത്കരണ പരിപാടി നടന്നത്. നിശ്ചിത സമയത്തിനുമുമ്പ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിറ്റോറിയത്തില്‍ ഹാജരായവരില്നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
ഫിറ്റ്നസ് ട്രെയിനര്‍ ഷബീര്‍, മീഡിയ ഫോറം ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, നജിം കൊച്ചുകലുങ്ക്, നാദിര്‍ഷാ റഹ്മാന്, ജലീല്‍ ആലപ്പുഴ, ജയന് കൊടുങ്ങല്ലൂര്‍, മുജീബ് താഴത്തേതില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.