റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടി ഡോ. തസ്ലിം ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ആത്മാഭിമാനവും ആത്മവിശ്വാസവും ആർജിച്ചെടുത്താല് മാത്രമെ ജീവിതം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ കഴിയുകയുള്ളൂവെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷമ ഷാന്‍ പറഞ്ഞു. ഇതിന് ആരോഗ്യമുളള മനസ്സും ആവശ്യമുള്ള ശീലങ്ങളും വളര്‍ത്തിയെടുക്കണം. ഇത് സമൂഹവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന ഘടകങ്ങളാണെന്നും അവര്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ ബോധവത്കരണ പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍.
പ്രമേഹം, മൈഗ്രേന്, ആര്‍ത്രൈറ്റിസ് തുടങ്ങി ആരോഗ്യപ്രശ്നങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്ന് അംഗീകരിക്കാറില്ല. എന്നാല്‍ ഇതുള്‍പ്പെടെ പല രോഗങ്ങള്‍ക്കും മാനസികാരോഗ്യം കാരണമാകുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരേ സമയം കോവിഡ് ബാധിച്ച പത്തുപേര്‍ക്ക് പല തരത്തില്‍ രോഗം പ്രതിഫലിക്കാന്‍ കാരണമെന്നും സുഷമ ഷാന്‍ പറഞ്ഞു.
പരിപാടി അല്‍ റയാന് ഇന്റര്‍നാഷനല്‍ ക്ലിനിക്കിലെ ഡോ. തസ്ലിം ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ജീവിതശൈലിയും സ്വയം ചികിത്സയുമാണ് പ്രമേഹം ഉള്‍പ്പെടെ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് വി.ജെ. നസ്റുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്തി സലാഡ് തയാറാക്കുന്ന വിധം ഷാദിയ ഷാജഹാന് വിവരിച്ചു.
ദൈനംദിന ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട ലളിത വ്യായാമങ്ങളുടെ പ്രകടനം ഫിറ്റ്നസ് ട്രെയിനര്‍ ഷാനവാസ് ഹാരിസ് അവതരിപ്പിച്ചു. മാനസിക സമ്മർദം കുറക്കാന്‍ വ്യായാമം സഹായിച്ചതിന്റെ അനുഭവം സിറ്റി ഫ്ലവർ ഡയറക്ടര്‍ ഇ.കെ. റഹിം പങ്കുവെച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബത്ഹയിലെ എക്സ്ട്രീം ഫിറ്റ്നസ് സെന്റര്‍ പത്തു ദിവസം സൗജന്യ പരിശീലനം നല്‍കും. ഇതിനുപുറമെ തിരഞ്ഞെടുത്ത നാലു പേര്‍ക്ക് സൗജന്യ അംഗത്വവും സമ്മാനവും നല്കി.
രക്ഷാധികാരി നജിം കൊച്ചുകലുങ്ക് ആശംസകള്‍ നേര്‍ന്നു. വെല്‍ഫെയര്‍ കണ്‍വീനര്‍ ജയന് കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും സെക്രട്ടറി നാദിര്‍ഷാ റഹ്മാന് നന്ദിയും പറഞ്ഞു. ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്, സുലൈമാന്‍ ഊരകം, മുജീബ് താഴത്തേതില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.