മദീന പുസ്തകമേളയിലെ കരകൗശല വസ്തുക്കളുടെ പ്രദർശനം
മദീന: മദീന പുസ്തകമേളയിൽ സാംസ്കാരിക മന്ത്രാലയം ഒരുക്കിയ കരകൗശല വസ്തുക്കളുടെ പവിലിയൻ ശ്രദ്ധേയമാകുന്നു. 2025 ‘കരകൗശല വർഷം’ആയി ആചരിക്കുന്നതിെൻറ ഭാഗമായാണ് പവിലിയൻ ഒരുക്കിയത്.നിരവധി പേരാണ് പവിലിയൻ കാണാനെത്തുന്നത്. ദേശീയ സാംസ്കാരിക പൈതൃകത്തിെൻറ സുപ്രധാന ഘടകമെന്ന നിലയിൽ കരകൗശല വസ്തുക്കളുടെ ആധികാരികത എടുത്തുകാണിക്കുകയും പ്രാദേശിക സ്വത്വത്തിെൻറയും ചരിത്രത്തിെൻറയും ആഴം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണിത്.സൗദിയുടെ വിവിധ ഭാഗങ്ങളിലെ ദൈനംദിന ജീവിതശൈലിയുമായി അടുത്ത ബന്ധം പുലർത്തുന്ന കരകൗശല വസ്തുക്കൾ സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളുള്ള ഒരു സാംസ്കാരിക പൈതൃകമാണെന്ന വസ്തുതയിലേക്ക് പവിലിയൻ ശ്രദ്ധ ആകർഷിക്കുന്നു.
കൂടാതെ, കരകൗശല വിദഗ്ധരും പ്രാദേശിക, അന്തർദേശീയ പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനായി സംവേദനാത്മക ജാലകങ്ങൾ തുറക്കാനും അറിവ് കൈമാറ്റം വർധിപ്പിക്കാനും പരമ്പരാഗത വ്യവസായങ്ങളെ പിന്തുണക്കുന്നതിൽ പങ്കാളിത്തത്തിെൻറ വ്യാപ്തി വികസിപ്പിക്കാനും ഇത് ശ്രമിക്കുന്നു.കരകൗശല വർഷത്തിെൻറ ലക്ഷ്യങ്ങൾ പവിലിയൻ സന്ദർശിക്കുന്നവർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കുകയും സൗദി സംസ്കാരത്തിെൻറ സൗന്ദര്യാത്മകവും സൃഷ്ടിപരവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ജീവിക്കുന്ന പൈതൃകമായി കരകൗശല വസ്തുക്കളുടെ പ്രാധാന്യം അംഗീകരിച്ചതിൽനിന്നാണ് ഈ വർഷം കരകൗശല വർഷമെന്ന പേരിൽ മന്ത്രാലയം ആഘോഷിക്കുന്നത്.
കരകൗശല ഉൽപന്നങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള സമൂഹ അവബോധം വളർത്തുക, കരകൗശല വസ്തുക്കളുടെയും അവയുടെ ഉപകരണങ്ങളുടെയും രൂപങ്ങളിലെ സാംസ്കാരിക വൈവിധ്യം എടുത്തുകാണിക്കുക എന്നിവയാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പ്രദേശങ്ങൾക്കിടയിലുള്ള കരകൗശല ഉൽപാദന രീതികളിൽ കരകൗശല വസ്തുക്കളുടെ ഭൂമിശാസ്ത്രപരമായ മാനം സ്വാധീനിക്കുന്ന ഘടകമായി അവതരിപ്പിക്കുന്നതിനൊപ്പം,സൗദി കരകൗശല വിദഗ്ധരെ ശാക്തീകരിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്കുള്ള അവരുടെ സംഭാവന വർധിപ്പിക്കുകയും ചെയ്യുന്നതിനുമാണ്.‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്ന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാംസ്കാരിക മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തം.പ്രത്യേകിച്ച് ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.