ദയ ചാരിറ്റി സെൻറർ ജിദ്ദാ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: വയനാട് ദുരിതബാധിതർക്ക് മുസ് ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയത് സര്‍ക്കാറിന് പോലും ചെയ്യാന്‍ കഴിയാത്ത സമാനതകളിലാത്ത കാരുണ്യ പ്രവര്‍ത്തനമാണെന്ന് കെ.എം.സി.സി വേൾഡ് പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.
ചെമ്മാട് ദയാ ചാരിറ്റി സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റും ഒരു മാസം നീളുന്ന വിഭവ സമാഹരണ കാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും വയനാട് പുനരധിവാസ പാക്കേജ് അടക്കം മുസ് ലിംലീഗ് നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍നിന്നത് കെ.എം.സി.സി പ്രവര്‍ത്തകരാണെന്നും സി.എച്ച് സെന്ററിന്റെയും ദയാ ചാരിറ്റി സെന്ററിന്റെയുമെല്ലാം ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സ് പരിശുദ്ധ റമദാനില്‍ നടത്തുന്ന വിഭവ സമാഹണം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷതവഹിച്ചു. ദയാ ചാരിറ്റി സെന്റര്‍ ആരംഭിക്കുന്ന പൂക്കോയ തങ്ങള്‍ പാലിയേറ്റിവിനുളള ഫണ്ട് സമാഹരണം മോഡേണ്‍ ഫുഡ് ട്രേഡിങ് ഗ്രൂപ് എം.ഡി ഫിറോസ് മാനുപ്പയില്നിന്ന് ആദ്യ സംഭാവന സ്വീകരിച്ച് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സക്കീര്‍ കുന്നുമ്മല്‍, ഫിറോസ് മാനുപ്പ, മജീദ് കളളിയില്‍, ഉനൈസ് കരുമ്പില്‍, പി.കെ സുഹൈല്‍, നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍, ജാഫര്‍ വെന്നിയൂര്‍, നാസര്‍ മമ്പുറം, കെ.വി ജംഷീര്‍, പി.എം അഷ്റഫ്, ശംസീര്‍ ചെട്ടിപ്പടി, എം.സി സുഹൈല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മജീദ് പുകയൂര്‍ സ്വാഗതവും മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.