തബൂക്ക് കെ.എം.സി.സി പ്രാർത്ഥനാ സദസ്സ് പരിപാടിയിൽനിന്ന്
തബൂക്ക്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വെള്ളിത്തോട് തൃക്കൈപറ്റയിൽ സമയബന്ധിതമായി നിർമിച്ച 105 വീടുകളടങ്ങുന്ന ‘സ്നേഹഭവനം’ടൗൺഷിപ്പിലെ ആദ്യഘട്ട 51 വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിന് ആശംസകൾ നേർന്ന് തബൂക്ക് കെ.എം.സി.സി പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചു.
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ഫണ്ട് നൽകിയ സന്മനസ്സുകൾക്ക് വേണ്ടിയും വി.എൽ.എസ് അറീനയിൽ നടന്ന സംഗമത്തിന് ജാലിയാത്ത് മലയാളി വിഭാഗം പണ്ഡിതൻ ഫൈസൽ മദീനി നേതൃത്വം നൽകി.
മുസ്ലിം ലീഗ് നടത്തിയ ദുരന്തബാധിത ഫണ്ട് സമാഹരണത്തിൽ തബൂക്കിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിലൂടെ 10 ലക്ഷത്തോളം രൂപ സഹായമായി ഉടൻ തന്നെ കൈമാറാൻ കെ.എം.സി.സിക്ക് സാധിച്ചിരുന്നു.
ചടങ്ങിന് സമദ് ആഞ്ഞിലങ്ങാടി, ഫസൽ എടപ്പറ്റ, സിറാജ് കാഞ്ഞിരമുക്ക്, സാലി പട്ടിക്കാട്, വീരാൻകുട്ടി കുമ്മിണിപറമ്പ്, അലി വെട്ടത്തൂർ, സക്കീർ മണ്ണാർമല, കബീർ പൂച്ചാമം, ഖാദർ ഇരിട്ടി, ഗഫൂർ പുതു പൊന്നാനി, ആഷിഖ് കാടപ്പടി, ഇസ്മായിൽ പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി.
നസ്മ നിസാർ, ഷിഫ്ന സാബിഖ്, നെഫ്ല നിസാം, മുഹ്സിന സരിഷ്, മിർഫ തസ്നി, സുമയ്യ ഇസ്മാഈൽ, ഫഫ്മിദ ഫസൽ, ഷഹല ആഷിഖ്, റഫീന യാസർ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, സാജിറ അലി, തസ്നി യാസർ, ഇഷ നാസി, സഫീറ കരീം, ഹമിദ ഖാദർ, ഷഹന ആദിൽ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.