ഐ.​സി.​എ​ഫ് ജി​സാ​ൻ റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ്

ഇ​ഫ്താ​ർ

സ്നേ​ഹൈ​ക്യ​ത്തിന്റെ വി​ളം​ബ​ര​മാ​യി ഐ.​സി.​എ​ഫ് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ

ജി​സാ​ൻ: 'റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം' കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ഐ.​സി.​എ​ഫ് ജി​സാ​ൻ റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സ്നേ​ഹ​ത്തി​ന്റെ​യും ഒ​രു​മ​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന സം​ഗ​മ വേ​ദി​യാ​യി മാ​റി. ജി​സാ​നി​ലെ വി​വി​ധ സാം​സ്കാ​രി​ക, സാ​മൂ​ഹ്യ സം​ഘ​ട​നാ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​സ്ത​ഫ സ​അ​ദി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് കു​റ്റ്യാ​ടി, ചാ​പ്റ്റ​ർ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ൻ സ്വാ​ലി​ഹ് മ​ഞ്ചേ​ശ്വ​രം, റീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് ത്വാ​ഹാ കി​ണാ​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഹ​നാ​സ് കു​റ്റ്യാ​ടി, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നാ​സ​ർ ക​ല്ലാ​യി, അ​ന​സ് ജൗ​ഹ​രി, ഹാ​രി​സ് പ​ട്ള, നൗ​ഫ​ൽ വ​ള്ളി​ക്കു​ന്ന്, റ​ഫീ​ഖ് ഓ​മ​ച്ച​പ്പു​ഴ, ബി​ശ​റു​ൽ ഹാ​ഫി, ശി​ഹാ​ബ് എ​ട​വ​ണ്ണ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കാ​മ്പ​യി​നോ​ട​നു ബ​ന്ധി​ച്ച് ഖു​ർ​ആ​ൻ ദ ​ലീ​ഡ​ർ, ഹ​ല​ഖ​തു​ൽ ഖു​ർ​ആ​ൻ, സ​കാ​ത്ത് ഡ്രൈ​വ്, തി​ലാ​വാ ഖു​ർ​ആ​ൻ പാ​രാ​യ​ണ​മ​ത്സ​രം തു​ട​ങ്ങി​യ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - ICF Grand Iftar as a celebration of friendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.