ജിദ്ദ: ജിദ്ദ ദഅവ കോഓഡിനേഷന്‍ കീഴിൽ അനസ്ബിൻ മാലിഖ് സെൻറർ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഹജ്ജ് പഠന ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മൂന്ന് സെഷനുകളായി ക്യാമ്പ് നടക്കും. വൈകീട്ട് നാലിന് ശൈഖ് ഫായിസ് അൽ ശഹ്ലി ഉദ്ഘാടനം ചെയ്യും. ഒന്നാം സെഷനിൽ ഉമർ കോയ മദീനി ‘ഹജ്ജിന്റെ കർമശാസ്ത്രം’എന്ന വിഷയത്തിൽ പവർ പോയൻറ് പ്രസന്റേഷൻ സഹിതം അവതരിപ്പിക്കും. രണ്ടാം സെഷനിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് ഹാരിസ് മദനി കായക്കൊടി ‘മില്ലത്ത് ഇബ്രാഹിം’ എന്ന വിഷയത്തിലും ശാഫി സ്വബാഹി ‘മടക്കയാത്രക്കൊരുങ്ങുക’ എന്ന ശീർഷകത്തിലും ക്ലാസുകൾ അവതരിപ്പിക്കും.
ക്യാമ്പിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.