മ​ക്ക

ഹജ്ജ് കർമ്മങ്ങൾക്ക് ധന്യമായ സമാപനം; ഹാജിമാർ മിനയോട് വിടപറഞ്ഞു

മ​ക്ക: ഒ​രാ​ഴ്ച​യോ​ളം നീ​ണ്ടു​നി​ന്ന ശ്ര​മ​ക​ര​മാ​യ പു​ണ്യ​ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ധ​ന്യ​മാ​യ സ​മാ​പ​നം. ഹ​ജ്ജി​​ന്റെ അ​ഞ്ചാം ദി​ന​ത്തി​ലെ ക​ല്ലേ​റ് ക​ർ​മം കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭൂ​രി​ഭാ​ഗം ഹാ​ജി​മാ​രും മി​ന​യോ​ട് വി​ട​പ​റ​ഞ്ഞ​ത്. കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി താ​ണ്ടി പ്രാ​യ​മേ​റി​യ തീ​ർ​ഥാ​ട​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ർ​മ​ങ്ങ​ൾ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. ജീ​വി​ത​സാ​ഫ​ല്യം കൈ​വ​രി​ച്ച​തി​​ന്റെ ആ​ത്മ​നി​ർ​വൃ​തി​യോ​ടെ​യാ​ണ് ഹാ​ജി​മാ​രു​ടെ മ​ട​ക്കം.

പ​കു​തി​യി​ല​ധി​കം ഹാ​ജി​മാ​രും ദു​ൽ​ഹ​ജ്ജ് 12 ആ​യ വെ​ള്ളി​യാ​ഴ്ച ത​ന്നെ ക​ല്ലേ​റ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മി​നാ​യി​ൽ നി​ന്ന് മ​ട​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും അ​സീ​സി​യ​യി​ലെ ത​ങ്ങ​ളു​ടെ ക്യാ​മ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്ക​ഴി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മി​ന​യി​ൽ ത​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക് ഹ​ജ്ജ് ഏ​ജ​ൻ​സി​ക​ൾ അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​സീ​സി​യ​യി​ലെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തും.

തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഹ​ജ്ജ് മ​ന്ത്രാ​ല​യം ഓ​രോ സ​ർ​വീ​സ് ക​മ്പ​നി​ക​ൾ​ക്കും മി​ന​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു. ഹ​ജ്ജ് സ​ർ​വീ​സ് ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം ഹാ​ജി​മാ​രെ​യും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ ചു​രു​ക്കം ചി​ല ഹാ​ജി​മാ​ർ കാ​ൽ​ന​ട​യാ​യും റൂ​മു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ഇ​ത്ത​ര​ത്തി​ൽ കാ​ൽ​ന​ട​യാ​യി മ​ട​ങ്ങു​ന്ന ഹാ​ജി​മാ​ർ​ക്ക് വ​ഴി​കാ​ട്ടാ​നും സ​ഹാ​യ​മേ​കാ​നും മ​ല​യാ​ളി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ മി​ന​യി​ലെ വി​വി​ധ വ​ഴി​ക​ളി​ൽ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി എ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​രി​ൽ അ​ധി​ക​വും ശ​നി​യാ​ഴ്ച​ത്തെ ക​ല്ലേ​റ് ക​ർ​മം കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മ​ട​ങ്ങു​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും രോ​ഗ​ങ്ങ​ളും കാ​ര​ണം ഹ​ജ്ജി​െൻറ പ്ര​ധാ​ന ച​ട​ങ്ങു​ക​ളാ​യ ത്വ​വാ​ഫും സ​ഫാ-​മ​ർ​വ കു​ന്നു​ക​ൾ​ക്കി​ട​യി​ലെ പ്ര​യാ​ണ​വും (സ​അ്‌​യ്) നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ, ശ​നി​യാ​ഴ്ച താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​കും ഇ​ത് നി​ർ​വ​ഹി​ക്കു​ക. അ​തേ​സ​മ​യം, സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി എ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വെ​ള്ളി​യാ​ഴ്ച ത​ന്നെ ക​ല്ലേ​റ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര തി​ങ്ക​ളാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജി​നി​ടെ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ മൂ​ന്ന് ഹാ​ജി​മാ​ർ മ​രി​ച്ചു. ക​ണ്ണൂ​ർ വ​ഴി ഹ​ജ്ജി​നെ​ത്തി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 50ഓ​ളം ഹാ​ജി​മാ​രാ​ണ് ഇ​തു​വ​രെ മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മാ​യി മ​ര​ണ​മ​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് മ​ല​യാ​ളി തീ​ർ​ത്ഥാ​ട​ക​രെ അ​ത്യാ​ധു​നി​ക ആം​ബു​ല​ൻ​സ് മാ​ർ​ഗം അ​റ​ഫ​യി​ൽ എ​ത്തി​ച്ച് ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ധി​കൃ​ത​ർ സൗ​ക​ര്യ​മൊ​രു​ക്കി. ഇ​നി ഹാ​ജി​മാ​ർ​ക്ക് നി​ർ​വ​ഹി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത് വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫ് (ത്വ​വാ​ഫു​ൽ വി​ദാ​അ്) മാ​ത്ര​മാ​ണ്.

കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ജൂ​ൺ ര​ണ്ടി​ന് ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​തു​ട​ങ്ങും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ എ​ട്ട് ദി​വ​സ​ത്തെ മ​ദീ​ന സ​ന്ദ​ർ​ശ​നം കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും അ​വി​ടെ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക.

വ​ലി​യ പ്ര​യാ​സ​ങ്ങ​ളോ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ളോ ഇ​ല്ലാ​തെ, സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും മി​ക​ച്ച​തും സു​ര​ക്ഷി​ത​വു​മാ​യ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​നാ​ണ് ഇ​ത്ത​വ​ണ മ​ക്ക സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Tags:    
News Summary - Hajj rituals conclude auspiciously; pilgrims bid farewell to Mina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.