ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ ഹ​ജ്ജ് പാ​സ്‌​പോ​ർ​ട്ട് സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​സ്വാ​ലി​ഹ് ബി​ൻ സ​അ​ദ് അ​ൽ മു​റ​ബ്ബ​യ് പ​രി​ശോ​ധി​ക്കു​ന്നു

ഹ​ജ്ജ്; ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ ഹ​ജ്ജ് പാ​സ്‌​പോ​ർ​ട്ട് സേ​ന ക​മാ​ൻ​ഡ​ർ പ​രി​ശോ​ധി​ച്ചു

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ ഹ​ജ്ജ് പാ​സ്‌​പോ​ർ​ട്ട് സേ​ന ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഡോ. ​സ്വാ​ലി​ഹ് ബി​ൻ സ​അ​ദ് അ​ൽ മു​റ​ബ്ബ​യ് പ​രി​ശോ​ധി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഹ​ജ്ജ് പാ​സ്പോ​ർ​ട്ട് സേ​ന ക​മാ​ൻ​ഡ​ർ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ക​ണ്ടു. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളും യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​നാ​യി ഒ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര, ക​ട​ൽ, വ്യോ​മ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള വ​ര​വ് മു​ത​ൽ പു​റ​പ്പെ​ടു​ന്ന​തു വ​രെ തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നും ഹ​ജ്ജ് പാ​സ്പോ​ർ​ട്ട് സേ​ന ക​മാ​ൻ​ഡ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Hajj-Passport Force Command checking preparations at Jeddah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.