ജിദ്ദ: മലപ്പുറം ജില്ലയിലെ അരീക്കുളം മഹല്ലിൽ നിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തിയ തീർഥാടകർക്ക് ജിദ്ദ അരീക്കുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജിദ്ദ ഷറഫിയയിലെ ഖാലിദ് ബിൻ വലീദ് സജാ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻറ് നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ദുബൈയിൽനിന്നെത്തിയ വ്യവസായി അലവിക്കുട്ടി പുല്ലമ്പലവനും സാമൂഹിക പ്രവർത്തകനും പ്രമുഖ ടൂർ ഓപറേറ്ററുമായ സോഷ്യൽ അസീസും ഹജ്ജ് അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
അത്യാധുനിക ഡിജിറ്റൽ, എ.ഐ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഈ വർഷത്തെ ഹജ്ജ് സംവിധാനങ്ങൾ കുറ്റമറ്റതും സൗകര്യപ്രദവുമാക്കാൻ സൗദി അധികൃതർ നടത്തിയ പരിശ്രമങ്ങളെ പരിപാടിയിൽ പങ്കെടുത്തവർ ഒന്നടങ്കം പ്രശംസിച്ചു. നാസർ പുല്ലമ്പലവൻ, നാസർ വേങ്ങര, ഇഖ്ബാൽ പുല്ലമ്പലവൻ, സി.ടി. ആബിദ്, ജരീർ വേങ്ങര, സി.ടി. റാഷിദ്, സിറാജ് പുഴച്ചാൽ, കുന്നൻ ഹനീഫ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.