ഹജ്ജ് ക്വാട്ട വർധന: ജി.20 പ്രസ്താവനയിൽ ഇന്ത്യയുടെ തള്ള്​

ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി വർധിപ്പിച്ചത് കഴിഞ്ഞ ഫെബ്രുവരിയിൽ. സൗദി കിരീടാവകാശി അമീർ മു ഹമ്മദ് ബിൻ സൽമാൻ ഫെബ്രുവരി 20 ന് നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെയായിരുന്നു ക്വാട്ടവർധന പ്രഖ്യാപിച്ചത്.

വി ദേശകാര്യമന്ത്രാലയം ഫെബ്രുവരി 20ന് പുറത്തിറക്കിയ ഇന്ത്യ -സൗദി സംയുക്ത പ്രസ്താവനയിലെ 45 ാമത്തെ വിഷയം ഇതായിരുന്നു. അതേസമയം ജപ്പാനിൽ നടക്കുന്ന ജി. 20 രാഷ്ട്ര ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മ ദ് ബിൻ സൽമാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഹജ്ജ്ക്വാട്ട രണ്ട് ലക്ഷമാക്കി എന്നാണ് ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് വെള്ളിയാഴ്ച വീണ്ടും അറിയിപ്പ് വന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയും സൗദിയും തമ്മിൽ 2019 ലെ ഹജ്ജ് കരാർ ഒപ്പുവെച്ചത്. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർധിപ്പിക്കണമെന്ന ആവശ്യത്തോട് സൗദിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാവുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് അന്ന് അദ്ദേഹം ജിദ്ദയിൽ പറഞ്ഞിരുന്നു. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട വർധിപ്പിച്ചു തരണമെന്നായിരുന്നു ആവശ്യം.

1,75,000ത്തിൽ നിന്ന് 1,90,000 ആവുമെന്നായിരുന്നു ഇന്ത്യൻ അധികൃതരുടെ പ്രതീക്ഷ. എന്നാൽ സൗദി കിരീടാവകാശി അതിൽ കുടുതൽ തീർഥാടകർക്ക് അവസരം നൽകി പ്രഖ്യാപനം നടത്തി. അതേ തടർന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ രണ്ട് ലക്ഷം ഹാജിമാർക്കുള്ള എല്ലാ ഒരുക്കങ്ങളും മക്കയിലും മദീനയിലും പൂർത്തിയാക്കിയിരിക്കയാണ്. ജുലൈ ഏഴ് മുതൽ ഇന്ത്യൻ ഹാജിമാർ പുണ്യഭൂമിയിൽ എത്തിത്തുടങ്ങും .അതിനിടെയാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് തെറ്റായ രീതിയിൽ അറിയിപ്പ് വന്നത്.

Tags:    
News Summary - haj quota G20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.