ജിദ്ദ: കേരളത്തിെൻറ തനത് കലാരൂപങ്ങൾ അണിയിച്ചൊരുക്കി ജിദ്ദയുടെ മണ്ണിൽ അരങ്ങുണ ർത്തി ‘കേരളോത്സവം’.
ഇന്ത്യൻ കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ സൗദി ഇന്ത്യൻ ബിസിന സ് നെറ്റ്വർക്കും ജിദ്ദയിലെ മലയാളി സമൂഹവും ചേർന്ന് ഒരുക്കുന്ന കേരളോത്സവത്തി ലെ വർണാഭമായ പരിപാടികളും പ്രദർശനങ്ങളും കേരളത്തിെൻറ സാംസ്കാരിക പൈതൃകവും തനിമയും തുറന്നുകാട്ടുന്നതായി.
ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾക്ക് ഉത്സവപ്രതീതി പകർന്നുനൽകിയ പരിപാടി വേറിട്ട അനുഭവവുമായി. വെള്ളിയാഴ്ച വൈകീട്ട് സംഗീതവിരുന്നോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ കോൺസുലേറ്റ് അങ്കണത്തിലെ ഉത്സവനഗരിയിലെത്തി.
ആദ്യം കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന് കീഴിൽ നടന്ന സംഗീത പരിപാടിയിൽ ജിദ്ദയിലെ പ്രമുഖ ഗായകർ ഗാനമാലപിച്ചു. ഘോഷയാത്രയും പിന്നീട് വിവിധ കലാപരിപാടികളും അരങ്ങേറി. കേരളത്തിലെ പുരാതന മസ്ജിദുകൾ, പായ്കപ്പലിൽ കേരളത്തിലേക്കുള്ള അറബികളുടെ വരവ്, കേരളത്തിെൻറ പ്രകൃതി രമണീയതയും സാംസ്കാരിക പൈതൃകവും വിവരിക്കുന്ന ഫോേട്ടാ പ്രദർശനം, ഭക്ഷ്യസ്റ്റാളുകൾ തുടങ്ങിയവ മേളക്ക് പകിേട്ടകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.