ദമ്മാം: നിരവധി മലയാളി കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന ഗ്രീൻവാലി കോമ്പൗണ്ട് ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന വിവിധ ദേശത്തുനിന്നെത്തിയവർ ഒന്നിച്ചുകൂടുന്ന ഗ്രീൻവാലിയിലെ ഓണം കേരളത്തിന്റെ പരിഛേദം കൂടിയാണ്. ഓണത്തിന്റെ തനത് വിഭവങ്ങളും, കളികളും, ആഘോഷങ്ങളും തനിമ ചോരാതെ ഒരുക്കിക്കൊണ്ടായിരുന്നു ആഘോഷം. നാടിന്റെ അതേ തനിമയോടെ ഓണം മനസ്സിലാക്കാനും ആഘോഷിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം.
മലയാളത്തമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പൂക്കളമിട്ട് തിരുവാതിരക്കളിയുമായാണ് സ്ത്രീകളും കുട്ടികളും ഒത്തുകൂടിയത്. തിരുവാതിര, നാടൻ കലകൾ, വടംവലി, ഉറിയടി എന്നീ മത്സരങ്ങൾ കുട്ടികൾക്ക് ഏറെ ആവേശം പകർന്നു. ഹാരിസ് രാജ ഉദ്ഘാടനം ചെയ്തു. മുതിർന്നവർ പഴയകാല ഓണ അനുഭവങ്ങൾ പങ്കുവെച്ചു. ജിജോ, രജീഷ് , കിരൺ, ജോ വട്ടോളി എന്നിവർ സംസാരിച്ചു. ജോണി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.