വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്നും ഗോ എയർ, ഇൻഡിഗോ സർവിസുകളും

ജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സൗദിയിൽ നിന്നും ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾക്കും സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി. എന്നാൽ, ഇതിൽ കേരളത്തിലേക്ക് സർവിസുകൾ ഇല്ല. ജൂൺ 19ന് ദമ്മാമിൽ നിന്നും ലക്നൗവിലേക്കാണ് ഗോ എയർ സർവിസ്. ദമ്മാമിൽ നിന്ന് നാലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും മൂന്നും സർവിസുകളാണ് ഇൻഡിഗോ നടത്തുക. 

ജൂൺ 21 ന് ദമ്മാമിൽ നിന്നും ട്രിച്ചി, ഹൈദരാബാദ് വഴി ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോയുടെ ആദ്യ സർവിസുകൾ. ജൂൺ 22 ന് റിയാദിൽ നിന്ന് ഭുവനേശ്വർ, ദൽഹി വഴി ഗയ, ബംഗലുരു എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് പൂനെ, ലക്നൗ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവിസ് നടത്തും. ജൂൺ 16ന് ദമ്മാമിൽ നിന്നും ദൽഹി വഴി ഭുവനേശ്വരിലേക്ക് എയർ ഇന്ത്യയുടെ പുതിയൊരു സർവിസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, നേരത്തെ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് എയർ ഇന്ത്യ വിമാന സർവിസുകളുടെ തീയതികൾ മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 14ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 17ലേക്കും ജൂൺ 15ന് ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 18ലേക്കുമാണ് മാറ്റിയിരിക്കുന്നത്.

Tags:    
News Summary - Go air and Indigo service from saudi arabia to India -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.