ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ ഖ​മ​ർ​ബാ​നു ടീ​ച്ച​ർ സം​സാ​രി​ക്കു​ന്നു

ക്രിസ്മസും പുതുവത്സരവും ആഘോഷമാക്കി ജി.എം.എഫ്

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സര, ബാർബിക്യു, മ്യൂസിക്കൽ നൈറ്റ് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18ലെ യാ നബി ഇസ്ഥിറാഹയിൽ വൈകിട്ട് ഏഴിന് തുടങ്ങിയ പരിപാടി പുലർച്ച രണ്ടുവരെ നീണ്ടു. കുട്ടികളുടെ ഗാനസന്ധ്യയോടുകൂടി ആരംഭിച്ച പരിപാടിയിൽ സാംസ്കാരിക സമ്മേളനവും, ഡാൻസ് പാർട്ടിയും ഗാനമേളയും ഡി.ജെ പാർട്ടിയും നിറഞ്ഞതായിരുന്നു.

പ്രസിഡൻറ് ഷാജി മഠത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ശിഫ ക്ലിനിക് എം.ഡി. ഡോ. ഇദ്രീസ് ഉത്ഘാടനം ചെയ്തു. അഡ്വ. എൽ.കെ. അജിത്, ഡോ. കെ.ആർ. ജയചന്ദ്രൻ, സലീം കളക്കര, മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, അബ്ദുൽ അസീസ് പവിത്ര, അഷ്‌റഫ്‌ മൂവാറ്റുപുഴ, ഹരികൃഷ്ണൻ, സുബൈർ കുമ്മിൾ, അഫ്സൽ കണ്ണൂർ, ഖമർബാനു ടീച്ചർ, വിജയൻ നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ സ്വാഗതവും ട്രഷറർ സജീർ പെരുംകുളം നന്ദിയും പറഞ്ഞു.

Tags:    
News Summary - GMF celebrates Christmas and New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.