ഗൾഫ് മലയാളി ഫെഡറേഷൻ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) 2026-ലെ കലണ്ടർ പ്രകാശനം ചെയ്തു. ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയുടെ സാമൂഹികപ്രവർത്തകരെയും സംഘടനയുടെ ഹെൽപ് ഡെസ്കായി പ്രവർത്തിക്കുന്ന ടീം അംഗങ്ങളെയും, കേരളത്തിൽ സംഘടനയുടെ ലീഗൽ സെൽ കൈകാര്യം ചെയ്യുന്ന ലീഗൽ അഡ്വൈസർ അംഗങ്ങളെയും നിയമോപദേശങ്ങൾ നൽകാൻ കഴിയുന്ന പ്രവർത്തകരെയും ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നമ്പറും നോർക്ക, എൻ.ആർ.ഐ സെൽ, കൂടാതെ ഒരു പ്രവാസി അറിഞ്ഞിരിക്കേണ്ട മറ്റു പ്രധാന നമ്പറുകൾ എല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് 2026-ലെ കലണ്ടർ പുറത്തിറക്കിയത്.
സൗദിയിലെ വിവിധ ഏരിയകളിലെ സാമൂഹികപ്രവർത്തകരുടെ ഹെൽപ് ലൈൻ എമർജൻസി നമ്പരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഡോ. ഇദ്രീസ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് കലണ്ടർ കൊടുത്തു പ്രകാശനം ചെയ്തു. ജി.സി.സി ചെയർമാൻ റാഫി പാങ്ങോട്, ഗൾഫ് മലയാളി കോർപറേഷൻ റിയാദ് കമ്മിറ്റി പ്രസിഡൻറ് ഷാജി മഠത്തിൽ, സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് പവിത്ര, രക്ഷാധികാരി ഡോ. കെ.ആർ. ജയചന്ദ്രൻ. അഡ്വ. എൽ.കെ. അജിത്, ഡയറക്ടർ ബോർഡ് മെംബർ മജീദ് ചിങ്ങോലി. ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് സെൻട്രൽ ജനറൽ സെക്രട്ടറി മുസ്തഫ കുമരനെല്ലൂർ, കോഓഡിനേറ്റർ ടോം സി. മാത്യു, സുബൈർ കുമ്മിൾ, കമർബാനു ടീച്ചർ, ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് ചേലാമ്പ്ര, അഫ്സൽ, സജീർ പെരുമ്പളം, ഷാജി പാണ്ട്, ഉണ്ണി കൊല്ലം, അഷറഫ് മൂവാറ്റുപുഴ, ഹിബ അബ്ദുൽസലാം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.