റി​യാ​ദി​ൽ ര​ണ്ടാ​മ​ത്​ ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​ന​ത്തി​ൽ സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജ്ഹി സം​സാ​രി​ക്കു​ന്നു

തൊ​ഴി​ൽ വി​പ​ണി​യി​ൽ സൗ​ദി​ക്ക്​ വ​ലി​യ പു​രോ​ഗ​തി

റി​യാ​ദ്​: തൊ​ഴി​ൽ വി​പ​ണി​യി​ൽ സൗ​ദി അ​റേ​ബ്യ വ​ലി​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യും ‘വി​ഷ​ൻ 2030’ സ​മ​ഗ്ര​വി​ക​സ​ന പ​ദ്ധ​തി​യാ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​തെ​ന്നും മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ​റാ​ജ്ഹി പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​ന് വി​ഷ​ൻ സ​ഹാ​യി​ച്ചു. യു​വാ​ക്ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് എ​ട്ട്​ ശ​ത​മാ​നം കു​റ​യ്ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യി യു​വ​ജ​ന വി​ക​സ​ന​ത്തി​നു​ള്ള ദേ​ശീ​യ പ​ദ്ധ​തി ഈ ​വ​ർ​ഷം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ​‘ഗ്ലോ​ബ​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ്’ സ​മ്മേ​ള​ന​ത്തി​ലെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ നേ​തൃ​പാ​ട​വും നൂ​ത​ന ക​ഴി​വു​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ ഈ ​ത​ന്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്വ​യം തൊ​ഴി​ൽ വ​ള​രു​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. ഈ ​വ​ർ​ഷം സ്വ​യം തൊ​ഴി​ൽ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 22 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

ഈ ​അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​നം ലോ​ക രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ സം​വാ​ദ​ത്തി​നു​ള്ള ഒ​രു വേ​ദി​യാ​ണ്. ലോ​ക​മെ​മ്പാ​ടും സ്വീ​ക​രി​ക്കാ​നും വി​പു​ലീ​ക​രി​ക്കാ​നും ക​ഴി​യു​ന്ന ത​ന്ത്ര​ങ്ങ​ളും ന​യ​ങ്ങ​ളും വി​ക​സി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ഇ​ട​വു​മാ​കും. ഭാ​വി​യു​​ടെ വാ​ഗ്​​ദാ​ന​ങ്ങ​ളാ​യ യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ശ്ര​ദ്ധ​യു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തൊ​ഴി​ൽ ശ​ക്തി​യെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​യി സൗ​ദി മി​ക​ച്ച ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 1.2 കോ​ടി ക​വി​ഞ്ഞു.

2024ൽ ​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സൗ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 24 ല​ക്ഷം ആ​യെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

പ​രി​ശീ​ല​ന​ത്തി​​ന്റെ​യും മ​റ്റ് പ്രോ​ഗ്രാ​മു​ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ആ​ണ്​ ഈ ​വി​ക​സ​നം. 2024 ഒ​ടു​വി​ൽ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 3.7 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. 2020നെ ​അ​പേ​ക്ഷി​ച്ച് ഇ​ത് ശ്ര​ദ്ധേ​യ​മാ​യ ഒ​രു സം​ഭ​വ​വി​കാ​സ​മാ​ണ്. അ​ന്ന്​ 5.7 ശ​ത​മാ​നം ആ​യി​രു​ന്നു തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്.

തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം 36 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. ‘വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ ആ​റ്​ വ​ർ​ഷ​ത്തി​നി​പ്പു​റം ത​ന്നെ പൂ​ർ​ത്തി​യാ​യി എ​ന്ന​തി​​ന്റെ തെ​ളി​വാ​ണ്​ ഇ​ത്.

‘തൊ​ഴി​ലി​​ന്റെ ഭാ​വി’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ് സെ​ന്റ​റി​ൽ ക​ഴി​ഞ്ഞ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ര​ണ്ടാ​മ​ത്​ ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 45 തൊ​ഴി​ൽ മ​ന്ത്രി​മാ​ർ പ​​​ങ്കെ​ടു​ത്തു.

ജി20, ​യൂ​റോ​പ്പ്, ഏ​ഷ്യ, മി​ഡി​ൽ ഈ​സ്​​റ്റ്, ആ​ഫ്രി​ക്ക, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ന്ത്രി​മാ​രാ​ണ്​ എ​ത്തി​യ​ത്​.

കൂ​ടാ​തെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​​ന്റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗി​ൽ​ബ​ർ​ട്ട് ഹോ​ങ്‌​ബോ​യു​ടെ​യും ആ​ഗോ​ള വി​ദ​ഗ്ധ​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​വു​മു​ണ്ടാ​യി. നൂറില​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ൽ ന​യ നി​ർ​മാ​താ​ക്ക​ളും വി​ദ​ഗ്​​ധ​രും സ്പെ​ഷലി​സ്​​റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന 5000ല​ധി​കം പ​ങ്കാ​ളി​ക​ളും 200 പ്ര​ഭാ​ഷ​ക​രും സ​മ്മേ​ള​ന​ത്തി​നെ​ത്തി​യി​രു​ന്നു.

News Summary - global labour market conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.