കൊല്ലം നിലമേൽ സ്വദേശി സൗദിയിൽ ഹൃദയഘാതം മൂലം മരിച്ചു

റിയാദ്: മലയാളി സൗദിയിൽ ഹൃദയഘാതം മൂലം നിര്യാതനായി. റിയാദിൽനിന്ന് 225 കിലോമീറ്റർ അകലെ സൗദി കിഴക്കൻ പ്രവിശ്യയിൽപ്പെട്ട മഹത്ത ഷോബ എന്ന സ്ഥലത്ത്​ ഹോട്ടൽ ജീവനക്കാരനായിരുന്ന കൊല്ലം നിലമേൽ വാഴോട്​ സ്വദേശി നിഷാദ്​ മൻസിലിൽ അബ്​ദുൽ ഫൈസി (49) ആണ്​ മരിച്ചത്​. മൃതദേഹം അൽ അഹ്​സ സ്വലാഹിയ മഖ്​ബറയിൽ ഖബറടക്കി. പിതാവ്​: ഇബ്രാഹിംകുഞ്ഞ്​. മാതാവ്: ലത്തീഫാ ബീബി. ഭാര്യ: സലീന ബീബി. മക്കൾ: നൗഫിയ, ഫൗസിയ. സഹോദരങ്ങളായ റിയാസ്, നിസാം, നിഷാദ് എന്നിവർ സൗദിയിൽ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തു വരികയായിരുന്നു.

മരണാനന്തര നടപടികൾ വേഗത്തിലാക്കാൻ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ, ചടയമംഗലം എം.എൽ.എ എം.എം. നസീർ, നിലമേൽ പഞ്ചായത്ത് പ്രസിഡൻറ്​ റാഫി എന്നിവർ സൗദിയിൽ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയ്​തതായി ഖബറടക്കത്തിന്​ ആവശ്യമായ നിയമനടപടികൾക്ക്​ നേതൃത്വം നൽകിയ നാസർ കല്ലറ അറിയിച്ചു.

Tags:    
News Summary - A native of Kollam Nilamel died of a heart attack in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.