അബഹയിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ബോധവൽക്കരണ പരിപാടിയിൽ സത്താർ ഒലിപ്പുഴ സംസാരിക്കുന്നു
അബഹ: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) ഖമീസ് മുശൈത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെയും സൗദി തൊഴിൽ നിയമങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഖമീസ് മുശൈത്ത് തോപ്പാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. മുഹമ്മദ് അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.
സത്താർ ഒലിപ്പുഴ അധ്യക്ഷത വഹിച്ചു. 'മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ദോഷവശങ്ങൾ' എന്ന വിഷയത്തിൽ ഡോ. ബിനുകുമാർ ബോധവത്കരണ ക്ലാസ് നടത്തി. യുവതലമുറയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ പൊതുബോധം ഈ വിഷയത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സൗദി തൊഴിൽ നിയമങ്ങൾ’ എന്ന വിഷയത്തെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ റിപ്പോർട്ടർ മുജീബ് ചടയമംഗലം വിഷയാവതരണം നടത്തി.
സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സിസ്റ്റർ ലത രാജൻ, സുഹൃത്തിന്റെ മകൾക്ക് വൃക്ക ദാനംചെയ്ത് മനുഷ്യസ്നേഹത്തിന്റെ മാതൃകയായ തിരുവനന്തപുരം കണിയാപുരം സ്വദേശി നിയാസ് അബ്ദുൽ കരീം, സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ സ്വദേശി പൗരൻ അലി അസീരി, അസീറിൽ ക്രിക്കറ്റ് എന്ന സ്വപ്നം യഥാർഥ്യമാക്കിയ അസീർ ക്രിക്കറ്റ് കൂട്ടായ്മ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉമ്മർ, മജീദ് മണ്ണാർക്കാട്, ഷമീർ, നൗഷാദ്, ഫൈസൽ, ഷഫീക്ക്, ഷമീർ, സനോജ്, സക്കരിയ, സലീൽ, നിസാർ എന്നിവർ ചടങ്ങിൽ ആദരിച്ചു. ഡോ.അഭിലാഷ് (കിങ് ഖാലിദ് യൂനിവേഴ്സിറ്റി), മനാഫ് പരപ്പിൽ (ഒ.ഐ.സി.സി), സാമൂഹ്യ പ്രവർത്തകരായ ഇബ്രാഹീം പട്ടാമ്പി, ഹനീഫ മഞ്ചേശ്വരം, സാദിഖ് ഫൈസി (എസ്.ഐ.സി.), എം.എ. നസീം (അസീർ തിരുവനന്തപുരം കൂട്ടായ്മ) എന്നിവർ സംസാരിച്ചു. മുജീബ് ചടയമംഗലം, ഇബ്രാഹിം പട്ടാമ്പി, ഹനീഫ് മഞ്ചേശ്വരം, സത്താർ ഒലിപ്പുഴ എന്നിവർ നേതൃത്വം നൽകിയ പാനൽ ചർച്ചയിൽ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകി. പരിപാടിയിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചര്‍ച്ചചെയ്തു. ഫാരിസ് (ക്ലൗഡ്സ് ഓഫ് അബഹ) പരിപാടിയുടെ അവതാരകനായിരുന്നു. ഷാജഹാൻ, ശിഹാബ്, നൗഷാദ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ജി.കെ.പി.എ സെക്രട്ടറി നിസാർ അഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.