Posted On
date_range Updated On
date_range ഹൂതി ആക്രമണം: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരന് പരിക്ക്
ജിദ്ദ: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍പെട്ട ദഹ്റാന്‍ അല്‍ ജുനൂബില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ട്. യമനില്‍ നിന്നാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. നിലത്തു പതിച്ച മിസൈലിന്‍െറ കഷ്ണം ദേഹത്ത് തറച്ചാണ് ഡ്യൂട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചത്. ദഹ്റാന്‍ അല്‍ ജുനൂബ് പൊലീസിലെ ഉദ്യോഗസ്ഥനാണ്. പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.