Posted On
date_range Updated On
date_range ഫർണിച്ചർ ഗോഡൗണിൽ അഗ്നിബാധ: മൂന്ന് തൊഴിലാളികൾ മരിച്ചു
മക്ക: ഫർണിച്ചർ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. മക്കയിലെ ശാരിഅ് അൽഹജ്ജിലാണ് സംഭവം. കടുത്ത പുകയിൽ ശ്വാസം മുട്ടിയാണ് തൊഴിലാളികൾ മരിച്ചത്.
പണിശാലയുടെ രണ്ടാംനിലയിൽ ഇരുമ്പ് ഷീറ്റ്കൊണ്ട് നിർമിച്ച റൂമിൽ ഉറങ്ങുകയായിരുന്നു തൊഴിലാളികൾ. മരിച്ചവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് ഫർണിച്ചർ അഗ്നിബാധയുള്ള വിവരം ലഭിച്ചതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് പറഞ്ഞു.
മരത്തടികളും ഫർണിച്ചറുകളും ഉപകരണങ്ങളും കെമിക്കലുകളും പൂർണമായും കത്തി നശിച്ചു. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരികയാണെന്ന് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.