നാലുവയസുകാരി തമിഴ് ബാലിക റിയാദിൽ വെള്ളടാങ്കിൽ വീണ് മരിച്ചു

റിയാദ്: റിയാദിൽ വെള്ളടാങ്കിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി തമിഴ് ബാലിക മരിച്ചു. റിയാദ് ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിനിയാണ് മരിച്ചത്.

ക്ലാസ് കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് സ്കൂളിന് പുറത്തുള്ള ടാങ്കിലേക്ക് വീണത്. കുഴിയിലേക്ക് ആണ്ടുപോയ കുട്ടിയെ പാകിസ്താൻ ലാഹോർ സ്വദേശി അബ്ദുറഹ്മാൻ പുറത്തെടുത്ത് രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴിയിലിറങ്ങി രക്ഷിക്കുന്നതിനിടയിൽ പരിക്കേറ്റ അബ്ദുറഹ്മാനും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ വീട് സ്കൂളിനു മുൻവശത്താണ്.

ഉമ്മയുടെ കൈയിൽനിന്ന് കുതറിയോടിയ കുഞ്ഞ് ടാങ്കിന്‍റെ അടപ്പിൽ ചവിട്ടി താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. ഉമ്മയുടെ കരച്ചിൽ കേട്ടാണ് പാക് പൗരൻ അബ്ദുറഹ്മാൻ ഓടിയെത്തിയത്. ഉടൻ കുഴിയിലേക്ക് ഇറങ്ങി സാഹസികമായി കുട്ടിയെ പുറത്തെടുത്തു. കുഞ്ഞിനെ പുറത്തെത്തിച്ചെങ്കിലും അപ്പോൾ തന്നെ അബ്ദുറഹ്മാൻ കുഴിയിലേക്ക് തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് ഏറെ സാഹസപ്പെട്ടാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

ഇരുവരെയും റെഡ് ക്രസന്‍റ് ആംബുലൻസ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തി അൽപസമയത്തിനുള്ളിൽ കുട്ടി മരിച്ചു.

Tags:    
News Summary - Four-year-old Tamil girl dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.