ഇന്ന്​ വൈകിട്ട്​ റിയാദ്​ നഗരം ലക്ഷ്യമി​ട്ടെത്തിയത്​​ നാല്​ ബാലിസ്​റ്റിക്​ മിസൈലുകൾ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച നാല് ബാലിസ്​റ്റിക് മിസൈലുകൾ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. റിയാദ് നഗരത്തിന് നേരെ വന്ന മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി പ്രതിരോധിച്ചതായും തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്​ടങ്ങൾ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പതിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മിസൈൽ അവശിഷ്​ടങ്ങൾ ജനവാസ മേഖലകളിൽ ചിതറി വീണെങ്കിലും, പ്രാഥമിക വിവരങ്ങൾ പ്രകാരം സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്​ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ തലസ്ഥാന നഗരി സുരക്ഷിതമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Four ballistic missiles targeted Riyadh city this evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.