സൗദിയുടെ വടക്കൻ ഗുഹകളിൽ മമ്മി ചെയ്ത നിലയിൽ കണ്ടെത്തിയ പുള്ളിപ്പുലികളുടെ മൃതദേഹങ്ങൾ

സൗദിയിൽ 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ ‘മമ്മി’കൾ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ ഗുഹകളിൽനിന്ന് സ്വാഭാവികമായ രീതിയിൽ അഴുകാതെ സംരക്ഷിക്കപ്പെട്ട ഏഴ് പുള്ളിപ്പുലികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്യത്തെ ഗുഹകളിൽനിന്ന് ആദ്യമായാണ് ഇത്തരത്തിൽ പുള്ളിപ്പുലികളുടെ മമ്മികൾ (Naturally Mummified) കണ്ടെത്തുന്നത്. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറ്​ നടത്തിയ പഠനവിവരങ്ങൾ പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചർ: കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ്​ എൻവയോൺമെൻറിൽ’ പ്രസിദ്ധീകരിച്ചു.


പ്രധാന കണ്ടെത്തലുകൾ

രാജ്യത്തി​െൻറ വടക്കൻ ഭാഗത്തുള്ള 134 ഗുഹകളിൽ നടത്തിയ വിപുലമായ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. സ്വാഭാവികമായ പാരിസ്ഥിതിക സാഹചര്യങ്ങളാൽ ദ്രവിക്കാതെ സംരക്ഷിക്കപ്പെട്ട ഏഴ്​ പുള്ളിപ്പുലികളുടെ മമ്മി ബോഡികളാണുള്ളത്​. 54 പുള്ളിപ്പുലികളുടെ അസ്ഥികൂട അവശിഷ്​ടങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. റേഡിയോകാർബൺ ഡേറ്റിങ്​ പരിശോധനയിൽ ഇവയ്​ക്ക്​ 127 വർഷം മുതൽ 4,800 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി. അറേബ്യൻ ഉപദ്വീപിൽ താരതമ്യേന അടുത്ത കാലം വരെ പുള്ളിപ്പുലികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതി​െൻറ ശക്തമായ തെളിവാണ് ഈ കണ്ടെത്തൽ.

ജനിതക സവിശേഷതകൾ

പൂർണ ജനിതക വിശകലനത്തിലൂടെയും റേഡിയോഗ്രാഫിയിലൂടെയും ഈ പുള്ളിപ്പുലികൾക്ക് ഏഷ്യാറ്റിക് ചീറ്റ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റ എന്നീ ഉപവിഭാഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. പുള്ളിപ്പുലികളെ വീണ്ടും പ്രകൃതിയിലേക്ക് പുനരധിവസിപ്പിക്കുന്ന പരിപാടികൾക്ക് അനുയോജ്യമായ ഉപവർഗങ്ങളെ തിരഞ്ഞെടുക്കാൻ ഈ വിവരങ്ങൾ സഹായകമാകും.

‘വംശനാശഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ഇത്തരം ജനിതക-ചരിത്ര തെളിവുകൾ നിർണായകമാണ്. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറി​െൻറ ഗവേഷണ മികവി​െൻറ അടയാളമാണിതെന്നും നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻറ്​ സി.ഇ.ഒ മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു.

ഗവേഷണ പ്രാധാന്യം

ജൈവവൈവിധ്യത്തി​െൻറ സംരക്ഷണ കേന്ദ്രങ്ങളായി ഗുഹകൾ പ്രവർത്തിക്കുന്നുവെന്ന് ഈ പഠനം അടിവരയിടുന്നു. അറേബ്യൻ പുള്ളിപ്പുലികളുടെ പരിണാമ ചരിത്രം മനസിലാക്കാനും അവയുടെ പുരാതന വാസസ്ഥലങ്ങളെക്കുറിച്ചുള്ള അറിവിലെ വിടവുകൾ നികത്താനും ഈ കണ്ടെത്തൽ ശാസ്ത്രലോകത്തിന് പുതിയ അവസരങ്ങൾ നൽകുന്നു.

Tags:    
News Summary - Fossils of cheeta found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.