ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ്​ പ്രി​ക്​​സി​ന്​ ജി​ദ്ദ​യി​ൽ തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ്​ പ്രി​ക്​​സി​ന്​ ജി​ദ്ദ​യി​ൽ തു​ട​ക്കം

ജി​ദ്ദ: ഫോ​ർ​മു​ല വ​ൺ സൗ​ദി ഗ്രാ​ൻ​ഡ് പ്രി​ക്​​സ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഉ​ജ്ജ്വ​ല തു​ട​ക്കം. ജി​ദ്ദ കോ​ർ​ണി​ഷ്​ സ​ർ​ക്യൂ​ട്ടി​ൽ മൂ​ന്ന്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ത്തി​​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്​​ച ര​ണ്ട്​ പ​രി​ശീ​ല​ന സെ​ഷ​നാ​ണ്​ ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ്ര​ധാ​ന മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശീ​ല​ന സെ​ഷ​ൻ ന​ട​ന്ന​ത്. റെ​ഡ്ബു​ൾ ടീ​മി​​ന്‍റെ ഡ്രൈ​വ​റാ​യ ഡ​ച്ച് താ​രം മാ​ക്സ് വെ​ർ​സ്​​റ്റ​പ്പ​ൻ ആ​ദ്യ പ​രി​ശീ​ല​ന സെ​ഷ​നി​ൽ ലീ​ഡ് നേ​ടി.

ആ​സ്​​റ്റ​ൺ മാ​ർ​ട്ടി​​ന്‍റെ ഡ്രൈ​വ​ർ സ്​​പാ​നി​ഷ് താ​രം ഫെ​ർ​ണാ​ണ്ടോ അ​ലോ​ൻ​സോ ര​ണ്ടാം സ്ഥാ​ന​ത്തും റെ​ഡ് ബു​ള്ളി​​ന്‍റെ ഡ്രൈ​വ​ർ മെ​ക്സി​ക്ക​ൻ സെ​ർ​ജി​യോ പെ​ര​സ് മൂ​ന്നാം സ്ഥാ​ന​വുമെത്തി. വൈ​കീ​ട്ട്​ 4.30നാ​ണ്​​ ആ​ദ്യ​പ​രി​ശീ​ല ന സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്. രാ​ത്രി എ​ട്ടി​ന്​ ആ​രം​ഭി​ച്ച ര​ണ്ടാം പ​രി​ശീ​ല​ന സെ​ഷ​നി​ൽ ആ​സ്​​റ്റ​ൺ മാ​ർ​ട്ടി​ൻ ടീ​മി​​ന്‍റെ ഡ്രൈ​വ​റാ​യ സ്പാ​നി​ഷ് താ​രം ഫെ​ർ​ണാ​ണ്ടോ അ​ലോ​ൻ​സോ​യ്ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടാ​ൻ ക​ഴി​ഞ്ഞു.

മെ​ഴ്‌​സി​ഡ​സ് ടീ​മി​ന്‍റെ ഡ്രൈ​വ​ർ ബ്രി​ട്ടീ​ഷു​കാ​ര​ൻ ജോ​ർ​ജ്​ റ​സ്സ​ൽ ര​ണ്ടാം സ്ഥാ​ന​വും റെ​ഡ്ബു​ൾ ടീ​മി​ന്‍റെ ഡ്രൈ​വ​ർ ഡ​ച്ച് താ​രം മാ​ക്‌​സ് വെ​ർ​സ്​​റ്റാ​പ്പ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ശ​നി​യാ​ഴ്ച രാ​ത്രി​ ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​ണ് വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ക.

Tags:    
News Summary - Formula One Saudi Grand Prix kicks off in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.