കെ.എം.സി.സി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ. മുഹമ്മദുണ്ണി ഹാജി അനുസ്മരണ സമ്മേളനം നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്യുന്നു
മുൻ എം.എൽ.എ മുഹമ്മദുണ്ണി ഹാജിയെ അനുസ്മരിച്ചു
ജിദ്ദ: ഒരു പതിറ്റാണ്ട് കാലം കൊണ്ടോട്ടിയിലെ ജനകീയനായ ജനപ്രതിനിധിയായും, സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അവരെ ചേർത്ത് പിടിക്കാനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു കൊണ്ടോട്ടി നിയോജകമണ്ഡലം മുൻ എം.എൽ.എ മുഹമ്മദുണ്ണി ഹാജിയെന്ന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം വിലയിരുത്തി.
ശറഫിയ സിറ്റി കെ.എം.സി.സി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് മുസ്ലിയാരങ്ങാടി അധ്യക്ഷത വഹിച്ചു. മുൻ മൊറയൂർ പഞ്ചായത്ത് പ്രസിഡന്റ് പൂന്തല വീരാൻ കുട്ടി ഹാജി അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ മുണ്ടക്കുളം, സെക്രട്ടറി ഷൗകത്ത് നാറക്കോടൻ, മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, ചെയർമാൻ കെ.കെ മുഹമ്മദ്, പെരുമ്പിലായി മുഹമ്മദ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് കംബ്ലി, മണ്ഡലം ഭാരവാഹികളായ എം.എം മുജീബ് മുതുവല്ലൂർ, റഹ്മത്ത് അലി എരഞ്ഞിക്കൽ, മുഷ്താഖ് മധുവായി, ലത്തീഫ് പൊന്നാട്, സി.സി അബ്ദുൽ റസാഖ്, ഫിറോസ് പരതക്കാട്, ജംഷി ബാവ കാരി, ബാദുഷ കൊണ്ടോട്ടി, അസ്ക്കർ ഏക്കാടൻ എന്നിവർ സംസാരിച്ചു. ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഷറഫു വാഴക്കാട് സ്വാഗതവും യാസർ മാസ്റ്റർ മപ്രം നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി തെറ്റൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.