റിയാദ്: എയർ ഇന്ത്യയുൾപ്പടെ വിദേശവിമാന കമ്പനികളുടെ സർവിസ് ഓപറേഷൻ റിയാദ് കിങ് ഖാലിദ് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ മൂന്നാം നമ്പർ ടെർമിനലിലേക്ക് മാറ്റി. നിലവിൽ രണ്ടാം ടെർമിനലിൽനിന്ന് ഓപറേഷൻ നടത്തിയിരുന്ന 38 വിദേശ വിമാനകമ്പനികളുടെ സർവിസുകളാണ് തിങ്കൾ (ഡിസം. 30), ചൊവ്വ (ഡിസം. 31) ദിവസങ്ങളിലായി ടെർമിനൽ മാറ്റുന്നത്. എയര്‍ ഇന്ത്യ, ഇൻഡിഗോ, സെരീൻ എയർ, കുവൈത്ത് എയർവേയ്സ്, എമിറേറ്റ്സ്, ജസീറ, സലാം എയർ, ഈജിപ്ത് എയർ, ബ്രിട്ടീഷ് എയർവേയ്സ്, ഗൾഫ് എയർ, ഫിലിപ്പീൻ എയർശെലൻസ്, പെഗാസസ് എയർലൈൻസ്, കാം എയർ, യമൻ എയർവേയ്സ് (യമനിയ) എന്നീ 14 വിമാന കമ്പനികളുടെ ആഗമനവും പുറപ്പെടലും തിങ്കളാഴ്ച മുതൽ മൂന്നാം ടെർമിനലിൽനിന്നാക്കി.
എയർ ഇന്ത്യ എക്സ്പ്രസ്, ശ്രീലങ്കൻ എയർലൈൻസ്, എയർ ബ്ലൂ, എയർ അറേബ്യ, എയർ കെയ്റോ, ആകാസ എയർ, ജറ്റ്, ബിമാൻ (ബംഗ്ലാദേശ് എയർലൈൻസ്), ബദർ എയലൈൻസ്, അസർബൈജാൻ എയർലൈൻസ്, ഫ്ലൈ ജിന്ന, ഫ്ലൈ ദുബൈ, ഇത്യോപ്യൻ എയർ, നെസ്മ എയർലൈൻസ്, എയർ സിയാൽ, ഹിമാലയ എയർലൈൻസ്, പാകിസ്താൻ എയർലൈൻസ്, റോയൽ എയർ മറോക്, ഒമാൻ എയർ, നൈൽ എയർ, സുഡാൻ എയർവേയ്സ്, ടാർകോ ഏവിയേഷൻ, സിറിയൻ എയർ എന്നീ 24 വിമാനങ്ങളുടെ ടെർമിനൽ മാറ്റം ചൊവ്വാഴ്ച മുതലാണ്.
റിയാദ് മെട്രോയുടെ (യെല്ലോ ട്രയിൻ) രണ്ടാം നമ്പർ സ്റ്റേഷനാണ് എയർപ്പോർട്ടിലെ മൂന്നാം ടെർമിനലിനോട് ചേർന്നുള്ളത്. നാലാം ടെർമിനലിനും ഇതേ സ്റ്റേഷനാണ്. ഒന്നും രണ്ടും ടെർമിനലിനോട് ചേർന്ന് ഒന്നാം നമ്പർ സ്റ്റേഷനും അഞ്ചാം ടെർമിനലിനോട് ചേർന്ന് മൂന്നാം നമ്പർ സ്റ്റേഷനുമാണ്.
അതെസമയം സൗദി വിമാന കമ്പനിയായ ഫ്ലൈനാസിെൻറ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും ഒന്നാം ടെർമിനലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.