മക്ക: ഇരുഹറമുകൾക്ക് സേവനം ചെയ്യുന്നതിലും വിശുദ്ധ ഭൂമിയെ സംരക്ഷിക്കുന്നതിലും വലിയ ത്യാഗമാണ് സുരക്ഷ ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. മക്ക പൊലീസ് മേധാവി ജനറൽ ഫഹദ് മുത്ലഖ് അൽഉസൈമിയുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മക്ക പൊലീസിനും മറ്റ് സുരക്ഷ വിഭാഗങ്ങൾക്കും ഇരുഹറം കാര്യാലയത്തിനുമിടയിൽ സഹകരണത്തിെൻറ പാലം പണിയേണ്ടതിെൻറ ആവശ്യകത ഇരുഹറം കാര്യാലയ മേധാവി എടുത്തു പറഞ്ഞു. ഇതിലൂടെ തീർഥാടകർക്ക് മികച്ച സേവനം നൽകാനും സൗദി ഭരണാധികാരിയുടേയും കിരീടാവകാശിയുടേയും നിർദേശങ്ങൾ യാഥാർഥ്യമാക്കാനും സാധിക്കും. ധാരാളം അനുഗ്രഹങ്ങൾ ദൈവം കനിഞ്ഞു നൽകിയിട്ടുണ്ട്. അതിലേറ്റവും പ്രധാനമാണ് സുരക്ഷയും സമാധാനവുമെന്നും അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.