ജിദ്ദയിൽ വീണ്ടുമൊരു ഫുട്​ബാൾ ആവേശം; ദ്വിദിന ടൂർണമെൻറിന് നാളെ തുടക്കമാകും

ജിദ്ദ: മാസങ്ങളായി കായികപ്രേമികൾ കാത്തിരുന്ന ജിദ്ദയിലെ ഫുട്ബാൾ ആവേശത്തിന് വീണ്ടും തുടക്കമാകുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നിസ്സ് അറേബ്യയും എൻ-കംഫർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘എൻ-കംഫർട്സ് നിസ്സ് അറേബ്യ വേൾഡ് കപ്പ് ധമാക്ക 2026’ ഫുട്​ബാൾ ടൂർണമെൻറിന് ജൂൺ 18 വ്യാഴാഴ്ച തുടക്കമാകും. ജിദ്ദ ശരീഅ സിത്തീനിലെ ഒളിമ്പ്യാ വില്ലേജ് സ്​റ്റേഡിയത്തിലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ ഫുട്​ബാൾ മാമാങ്കം അരങ്ങേറുന്നത്. സൗദി കായിക മന്ത്രാലയത്തി​െൻറ പൂർണമായ അനുമതിയോടെ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ എൻ-കംഫർട്സ് മുഖ്യ പ്രായോജകരും ‘റീഗൽ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ്, ജിദ്ദ നാഷനൽ ഹോസ്പിറ്റൽ എന്നിവർ സഹപ്രായോജകരുമാണ്.

ആദ്യദിന മത്സരക്രമങ്ങൾ

ടൂർണമെൻറി​െൻറ ആദ്യദിനമായ വ്യാഴാഴ്ച രാത്രി 9.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബാൻ ബേക്കറി എഫ്.സി, ചാർമസ് എഫ്.സിയുമായി മാറ്റുരയ്ക്കും. തുടർന്ന് രാത്രി 10.45-ന് നടക്കുന്ന രണ്ടാം മത്സരത്തിൽ അറബ് ഡ്രീംസ് എഫ്.സിയും സെവൻ സ്​റ്റാർ എഫ്.സിയും തമ്മിൽ കൊമ്പുകോർക്കും. രാത്രി 12-ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ബ്ലാക്ക് റൈഡേർ എഫ്‌.സി ചാർമ്സ് എഫ്.സിയെ നേരിടുമ്പോൾ, ആദ്യദിനത്തിലെ അവസാന മത്സരത്തിൽ രാത്രി 1.15-ന് സെവൻ സ്​റ്റാർ എഫ്.സിയും യാംബുവിൽ നിന്നുള്ള റീം എഫ്.സിയും ഏറ്റുമുട്ടും.

വെള്ളിയാഴ്ച ഫൈനൽ; കുട്ടികളുടെ മത്സരവും

വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഫൈനൽ ദിനത്തിൽ മുഖ്യ മത്സരങ്ങൾക്ക് പുറമെ, 17 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ടാലൻറ്​ ടീൻസ് അക്കാദമിയും ഇന്ത്യൻ സ്കൂൾ ടീമും തമ്മിലുള്ള സൌഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങൾ കാണാൻ ഒളിമ്പ്യാ വില്ലേജ് സ്റ്റേഡിയത്തിലേക്ക് എത്തുന്ന കാണികൾക്കായി സഹപ്രായോജകരായ റീഗൽ ഗോൾഡ്‌ ആൻഡ്​ ഡയമണ്ട്സ് ഒരുക്കുന്ന ആകർഷകമായ സമ്മാനങ്ങളും കാത്തിരിപ്പുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Football excitement reignites in Jeddah; two-day tournament begins tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.