മക്കയിൽ ഹാജിമാര്‍ക്ക് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്ന തനിമ വളൻറിയർമാർ
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ തീർഥാടകർക്ക് ആശ്വാസമേകി തനിമ സന്നദ്ധ പ്രവർത്തകരുടെ ഭക്ഷണ വിതരണം തുടരുന്നു. ഇത്തവണ ഹജ്ജ് ദിനങ്ങൾ ഒഴികെയുള്ള സമയങ്ങളിൽ ഹാജിമാർക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചുണ്ടാക്കിയ നാടൻ മലയാളി ഭക്ഷണവും കഞ്ഞിയുമാണ് തനിമയുടെ മക്കയിലെ നൂറോളം പ്രവർത്തകർ എത്തിച്ചുനൽകുന്നത്. ഹറമിൽ നിന്ന് രാത്രി വൈകി ക്ഷീണിതരായി മടങ്ങിയെത്തുന്ന ഹാജിമാർക്കായി ഇഷാ നമസ്‌കാരത്തോടെ റൂമുകൾക്ക് മുന്നിൽ വിതരണം ആരംഭിക്കും.
ചായയും ചുക്കുകാപ്പിയും അടങ്ങുന്ന കിറ്റുകളും വളണ്ടിയർമാർ നേരിട്ടെത്തിക്കുന്നുണ്ട്. ജോലിസമയം കഴിഞ്ഞെത്തുന്ന പ്രവർത്തകർ കുടുംബസമേതമാണ് ഈ സേവനത്തിൽ പങ്കാളികളാകുന്നത്. ഓരോ ബിൽഡിങ്ങിലേക്കും പ്രത്യേക ചാർട്ട് തയ്യാറാക്കിയാണ് വിതരണ ക്രമീകരണങ്ങൾ. ഹജ്ജ് ദിനങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വളൻറിയർമാർ അസീസിയയിൽ ക്യാമ്പ് ചെയ്ത് വിപുലമായ സേവനം നൽകിയിരുന്നു. ഇത് ഇന്ത്യൻ ഹാജിമാർക്ക് പുറമെ ലോകത്തിെൻറ വിവിധ കോണുകളിൽ നിന്നെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്കും സഹായകരമായി. തനിമയുടെ മെഡിക്കൽ വിങ്ങും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ‘ഫ്രൈഡേ ഓപ്പറേഷനി’ൽ ഇന്ത്യൻ ഹജ്ജ് മിഷനോടൊപ്പം ചേർന്ന് ഹറം പരിസരത്തും ഇവർ പ്രത്യേക സേവനങ്ങൾ നൽകുന്നു. ഹാജിമാർ മക്ക വിടുന്നത് വരെ ഈ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. സത്താർ തളിക്കുളത്തിെൻറ നേതൃത്വത്തിലാണ് ദൈനംദിനമുള്ള ഭക്ഷണ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അബ്ദുൽ മജീദ്, സഫീർ അലി, അനീസ് മണ്ണാർക്കാട്, സത്താർ തളിക്കുളം, ഖലീൽ, ഷാനിബ നജാത്ത്, ആരിഫ സത്താർ, മുന അനീസ്, റഷീദ നിസാം തുടങ്ങിയവരാണ് മക്കയിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.