നിരോധിത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിന് അറസ്റ്റിലായ ഈജിപ്ഷ്യൻ പൗരന്മാർ
ജിസാൻ: നിരോധിത മേഖലയിൽ മീൻ പിടിച്ച നാലു പേരെ സൗദി കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജിസാൻ ബെയ്ഷ് സെക്ടറിലെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പെട്രോളിങ് നടത്തുന്നതിനിടയിലാണ് സമുദ്ര മേഖലയിലെ നിരോധിത പ്രദേശത്ത് മീൻ പിടിത്തം നടത്തിയ ഈജിപ്ഷ്യൻ പൗരന്മാരായ നാലുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.
നിരോധിത പ്രദേശത്ത് മത്സ്യബന്ധനം നടത്തുക, പെർമിറ്റ് സൈറ്റുകൾ ലംഘിക്കുക, പിടിക്കാൻ പാടില്ലാത്ത മത്സ്യം വേട്ടയാടുക എന്നീ കുറ്റങ്ങൾക്ക് കർശനമായ നടപടികളാണ് അധികൃതർ നൽകുന്നത്. നിയമ ലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് മേൽ നടപടികൾക്കായി റഫർ ചെയ്യുമെന്ന് അതിർത്തി സേന ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തിന്റെ സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ പരിശോധനയാണ് രാജ്യത്തെങ്ങും നടക്കുന്നത്.
കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ജീവജാലങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട കേസുകൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർ 994, 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും കോസ്റ്റ് ഗാർഡ് വിഭാഗം രാജ്യത്തെ താമസക്കാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.