ദമ്മാമില്‍ പഴകിയ  മത്സ്യ ശേഖരം പിടികൂടി

ദമ്മാം: ദമ്മാം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പഴകിയ മത്സ്യ ശേഖരം പിടികൂടി. 87.5 ടണ്‍ പഴകിയ ഫ്രോസണ്‍ മത്സ്യമാണ് പിടിച്ചെടുത്തത്. ദമ്മാം നഗരസഭയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍െറയും വാണിജ്യ വകുപ്പിന്‍െറയും നേതൃത്വത്തിലായിരുന്നു പരിശോധന. വൃത്തിഹീനമായ മുറികളില്‍ സൂക്ഷിച്ചതും കേടുവന്നതും കാലാവധി കഴിഞ്ഞതുമായ വിവിധയിനങ്ങളിലുള്ള മത്സ്യമാണ് കണ്ടത്തെിയത്. പിടികൂടിയതില്‍ ഭൂരിഭാഗവും ചെമ്മീനാണ്. കാലാവധി കഴിഞ്ഞ മത്സ്യം പുതുക്കിയ തിയ്യതി രേഖപ്പെടുത്തി പുതിയതായി പാക്ക് ചെയ്ത് വില്‍പന നടത്തുകയാണ് സംഘത്തിന്‍െറ രീതിയെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ തയ്യാറാക്കുന്ന മത്സ്യം പ്രാദേശികമായി വിതരണം ചെയ്യുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ട നീക്കത്തിനൊടുവിലാണ് മുഴുവന്‍ മത്സ്യ ശേഖരവും പിടികൂടാനായതെന്ന് പബ്ളിക് റിലേഷന്‍ മേധാവി മുഹമ്മദ് സുഫ്യാന്‍ വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ കേസെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഗുരുതരമായ നിയമ ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Tags:    
News Summary - Fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.