ജി​ദ്ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടു​ത്തം

ജി​ദ്ദ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടു​ത്തം; വൻ നാ​ശ​ന​ഷ്ടം

ജി​ദ്ദ: വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഫെ​യ്‌​സ് നാ​ലി​ലെ മ​ഷി നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ നി​ര​വ​ധി നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ ക​ന​ത്ത തോ​തി​ൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. പ​ട​ർ​ന്നു​പി​ടി​ച്ച തീ ​സ​മീ​പ​ത്തെ മ​റ്റു ക​മ്പ​നി​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ സ​മീ​പ​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സ് ഉ​ൾ​പ്പെ​ടെ 15 ഓ​ളം വാ​ഹ​ന​ങ്ങ​ളും തീപി​ടു​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു. മ​ല​യാ​ളി​ക​ളു​ടെ കാ​റു​ക​ളും ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ 16 ഓ​ളം യൂ​നി​റ്റ് വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Tags:    
News Summary - Fire in Jeddah Industrial Area; Massive damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.