Posted On
date_range Updated On
date_range സൗദി അരാംകോ ജിസാൻ റിഫൈനറിയിൽ തീപിടിത്തം; ആളപായമില്ല, നിയന്ത്രണവിധേയമാക്കി അധികൃതർ
റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുള്ള സൗദി അരാംകോ റിഫൈനറിയുടെ അനുബന്ധ പ്ലാൻറിലുണ്ടായ അഗ്നിബാധ പൂർണമായും അണച്ചു. ഇന്ന് (ഞായർ) പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. അരാംകോയുടെ വ്യാവസായിക സുരക്ഷാ വിഭാഗത്തിലെ അഗ്നിരക്ഷാ സേന ഉടൻതന്നെ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ നടപടികളും തുടർനടപടികളും ബന്ധപ്പെട്ട അധികൃതർ പൂർത്തിയാക്കിവരികയാണെന്നും ഊർജ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.