ജിദ്ദയിലെ ഫ്ലാറ്റിൽ തീപിടിത്തം 60 ​േപരെ ഒഴിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ  ഫളാറ്റിൽ അഗ്നി ബാധയെ തുടർന്ന് 60 പേരെ  സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. 
18 പേർക്ക് ശ്വാസതടസ്സമനുഭവപ്പെട്ടു. 11 പേർക്ക്   പ്രാഥമിക ശുശ്രൂഷ നൽകി. ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
നഗരത്തിലെ ഏഴ് നില  കെട്ടിടത്തി​െൻറ മൂന്നാം നിലയിലെ ഫ്ലാറ്റിൽ ശനിയാഴ്ച  രാവിലെയാണ് തീപിടിത്തമെന്ന്  മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. 
കെട്ടിടത്തിനകത്തെ കോണികൾ വഴിയും ലിഫ്റ്റ് സൗകര്യമുള്ള വാഹനമുപയോഗിച്ചും അടിയന്തിര കവാടങ്ങൾ വഴിയും താമസക്കാരെ ഒഴിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമായി 60 ഓളം പേരെയാണ് ഒഴിപ്പിച്ചത്.  നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിതെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.

Tags:    
News Summary - fire-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.