റിയാദ്: സൗദി കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയായ ‘സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം’ വിപുലീകരിക്കുന്നതിനും കാലാവധി ഒരു വർഷം കൂടി നീട്ടി നൽകാനും സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണിത്. രാജാവിന്റെ ഉത്തരവ് പ്രകാരം, ധനസഹായത്തിനുള്ള രജിസ്ട്രേഷൻ തുടരും. 2026 ഡിസംബർ അവസാനം വരെയാണ് കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്.
സ്വന്തം പൗരന്മാരോടുള്ള ഭരണകൂടത്തിന്റെ താൽപര്യവും കരുതലും കണക്കിലെടുത്താണ് സൽമാൻ രാജാവിന്റെ നിർദേശം. 2022 ജൂലൈയിലാണ് ഈ പദ്ധതി ആരംഭിച്ചത്. വിവിധ സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതങ്ങളിൽനിന്ന് സൗദി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പ്രോഗ്രാം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.