ഒ.ഐ.സി.സി റിയാദ് തൃശ്ശൂർ ജില്ല സഹായഹസ്തം കൈമാറുന്നു

ധനസഹായം കൈമാറി

റിയാദ്: ജനാധിപത്യ ബോധമുള്ള വളർന്നുവരുന്ന തലമുറക്ക് കൈതങ്ങായി ഒ.ഐ.സി.സി റിയാദ് തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ സഹായഹസ്തം പ്രസിഡന്റ് നാസർ വലപ്പാട്, കെ.എസ്.യു കാലിക്കറ്റ് യൂനിവേഴ്സിറ്റി ചുമതലയുള്ള സംസ്ഥാന കൺവീനർ ആസിഫ് മുഹമ്മദിന് കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ.പി മേനോൻ, ഒ.ഐ.സി.സി മുൻ ജില്ലാ പ്രസിഡൻ്റ് ബെന്നി വാടാനപ്പള്ളി, കരയാമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എച്ച് കബീർ, മതിലകം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.എസ് ശശി, മജീദ് മതിലകം, കെ.എസ്.യു ജില്ലാ സെക്രട്ടറി അസ്ലം പുന്നിലത്ത്, നിയോജകമണ്ഡലം കെ.എസ്‌.യു പ്രസിഡൻ്റ് എഡ്വിൻ റാഫേൽ, റിസ് വാൻ, നിസാം അസീസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Financial assistance handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.