അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ സൗദി സ്ഥാപക ദിനാഘോഷത്തിൽനിന്ന്
റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ സൗദി സ്ഥാപക ദിനം അതിയായ ആവേശത്തോടെയും ദേശസ്നേഹാഭിമാനത്തോടെയും ആഘോഷിച്ചു.
കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. രാജസമ്പന്നമായ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന തരത്തിൽ പരമ്പരാഗത സൗദി വസ്തുക്കൾ ഉപയോഗിച്ചാണ് സ്കൂൾ ഓഡിറ്റോറിയം അലങ്കരിച്ചിരുന്നത്. പച്ചയും വെള്ളയും നിറങ്ങളിലുള്ള അലങ്കാരങ്ങളും സാംസ്കാരിക പ്രദർശനങ്ങളും പരിപാടിക്ക് ഉല്ലാസകരമായ അന്തരീക്ഷം നൽകി. ‘അത്താ’ ഡയറക്ടർ ഇബ്രാഹിം സൗദി സ്ഥാപക ദിനത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും ഐക്യം, അഭിമാനം തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. സൗദി പാരമ്പര്യം സംരക്ഷിക്കേണ്ടതിെൻറ അനിവാര്യതയെക്കുറിച്ച് കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൗന ഓർമിപ്പിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമങ്ങളെ പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ പ്രശംസിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പരമ്പരാഗത നൃത്തപ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.