പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിനുള്ള ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഉപഹാരം
ഭാരവാഹികൾ കൈമാറുന്നു
ജിദ്ദ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുറഹ്മാൻ വളപുരത്തിന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ യാത്രയയപ്പ് നൽകി. ഇസ്ലാഹി സെൻററിൽ നടന്ന പൊതുക്ലാസ്സിൽ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ, ജനറൽ സെക്രട്ടറി മുഹമ്മദ് നൂരിഷ വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഉപഹാരം കൈമാറി. ഇസ്ലാഹി സെൻററിൽ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ലേൺ ദി ഖുർആൻ കമ്മിറ്റിയുടെ കൺവീനറും നിച്ച് ഓഫ് ട്രൂത്ത് കമ്മിറ്റിയുടെ അസിസ്റ്റൻറ് കൺവീനറുമായി പ്രവർത്തിച്ചു. ജിദ്ദയിൽ ഖുർആൻ പഠനത്തെ ജനകീയമാക്കുവാൻ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. നിച്ച് ഓഫ് ട്രൂത് കമ്മറ്റിയുടെയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും പ്രത്യേകം യാത്രയയപ്പ് പരിപാടിയും അദ്ദേഹത്തിന് വേണ്ടി നടത്തിയിരുന്നു.
ആഗോളതലത്തിൽ ഇസ്ലാമിക പ്രബോധനം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഗ്ലോബൽ ഇസ്ലാമിക് ദഅവ സംരംഭത്തിെൻറ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു. ഭാരവാഹികളോടൊപ്പം എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും അദ്ദേഹത്തിന് ആശംസകൾ നേർന്നു. നാട്ടിൽ തിരിച്ചെത്തിയാലും തുടർന്നും ഇസ്ലാഹി പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും ഗ്ലോബൽ ദഅവ പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.