റംസാൻ അലി
നജ്റാൻ: വർഷങ്ങളുടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയാറെടുക്കവേ കൽക്കത്ത സ്വദേശി നജ്റാനിൽ ഹൃദയാഘാതംമൂലം മരിച്ചു.
പശ്ചിമ ബംഗാൾ സ്വദേശിയായ റംസാൻ അലി (65) ആണ് മരിച്ചത്. താമസസ്ഥലത്തുവെച്ച് പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
നജ്റാനിലെ ഹയ്യുൽ ഫഹദിൽ ദീർഘകാലമായി ടൈലറായി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വെള്ളിയാഴ്ച വിധി മരണത്തിന്റെ രൂപത്തിലെത്തിയത്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നജ്റാനിലെ ഫൈസലിയ മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം ഉപ്പളയുടെ നേതൃത്വത്തിലാണ് നിയമനടപടികൾ ഏകോപിപ്പിച്ചത്. കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകരും സുഹൃത്തുക്കളും സഹായവുമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.