ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഏരിയ പ്രസിഡന്റ് അബൂബക്കർ കാസർകോട് സംസാരിക്കുന്നു
ജുബൈൽ: ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി വിപുലമായ നോമ്പുതുറ സംഗമം സംഘടിപ്പിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു. നോമ്പുതുറക്ക് മുമ്പായി റമദാൻ സന്ദേശം നൽകി കൊണ്ട് കബീർ പറളി സംസാരിച്ചു.
നോമ്പുതുറക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അബൂബക്കർ കാസർകോട് അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി റിയാസ് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു.
നൂറുൽ ഹുദാ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ സയ്യിദ് ബുർഹാൻ അലി തങ്ങൾ കാസർകോട് മുഖ്യപ്രഭാഷണം നടത്തി.
ആഷിഖ് ഗ്ലോബൽ സോഴ്സ്, ജുബൈൽ കെ.എം.സി.സി നേതാവ് ബഷീർ വെട്ടുപാറ, ഉമ്മർ സഖാഫി മൂർക്കനാട്, ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, വിവിധ ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ സിദ്ദീഖ് താനൂർ, സൈതലവി പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റി നേതാക്കളായ നൗഷാദ് ബിച്ചു, ഹമീദ് ആലുവ, മുനവ്വർ ഫൈറൂസ്, യാസർ മണ്ണാർക്കാട്, നൗഫൽ കൊടുങ്ങല്ലൂർ, അലിയാർ വടാട്ടുപാറ, ഷിബു കവലയിൽ, അബ്ബാസ് മരതക്കോടൻ, മാലിക് എമർജിങ്, സക്കീർ മൈലംകൊട്ടിൽ, സുൽഫി തിരുവനന്തപുരം, റിയാസ് പുളിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാമിൽ ആനിക്കാട്ടിൽ സ്വാഗതവും ട്രഷറർ മജീദ് ബാവ ചാലിയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.