കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ
റിയാദ്: കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അസീസിയ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന വിരുന്നിൽ പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് സാധാരണക്കാരും പങ്കുചേർന്നു.
ഇഫ്താർ വിരുന്നിൽ കേളി മുഖ്യ രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുനിൽകുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് എന്നിവർ സംബന്ധിച്ചു. കേളി ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാക്ക്, രജീഷ് പിണറായി, വൈസ് പ്രസിഡൻറുമാരായ റഫീഖ് ചാലിയം, രാമകൃഷ്ണൻ എന്നിവരും ഇഫ്താറിൽ പങ്കെടുത്തു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, കെ.കെ. ഷാജി, സുജിത്ത്, സിജിൻ കൂവള്ളൂർ, തോമസ് ജോയ്, നസീർ മുള്ളൂർക്കര, ഷഫീഖ് അങ്ങാടിപ്പുറം, ഹാഷിം കുന്നംത്തറ, യു.സി. നൗഫൽ, കൃഷ്ണൻകുട്ടി, കേളി കുടുംബവേദി പ്രസിഡന്റ് ശ്രീഷ സുകേഷ്, അസീസിയ ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ പ്രസിഡൻറ് അലി പട്ടാമ്പി, ട്രഷറർ ലജീഷ് നരിക്കോട്, ജോയിൻറ് സെക്രട്ടറി സുബാഷ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
അസീസിയ പ്രദേശത്തെ മലയാളികളും അവരുടെ കുടുംബങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും കേളിയുടെ വിവിധ യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് ഇഫ്താറിൽ പങ്കുചേർന്നത്.
പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി കൺവീനർ അജിത്, ജോയിന്റ് കൺവീനർമാരായ ഷമീർ ബാബു, ശശി കാട്ടൂർ, ചെയർമാൻ സ്വാലിഹ് മൊറയൂർ, വൈസ് ചെയർമാൻമാരായ ഇസ്മായിൽ, പീറ്റർ, സാമ്പത്തിക കമ്മിറ്റി കൺവീനർ റാഷിഖ്, ഭക്ഷണ കമ്മിറ്റി കൺവീനർ മനോജ് മാത്യു, സജാദ്, മനോജ് അൽഫനാർ, അനീസ്, ചാക്കോ, ഷാജി മൊയ്തീൻ, അലിക്കുട്ടി, നജുമുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.