റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചകമത്സരമായ ‘വിജയ് ദം ദം ബിരിയാണി’യുടെ സെമി ഫൈനൽ, ഗ്രാൻഡ് ഫിനാലെ പോരാട്ടങ്ങൾക്ക് മാറ്റുകൂട്ടാൻ പ്രമുഖ താരനിരയെത്തുന്നു. പ്രശസ്ത ഗായകരും ജനപ്രിയ ഷെഫുമാരും അണിനിരക്കുന്ന പരിപാടിയുടെ സെമി ഫൈനൽ സെപ്റ്റംബർ 11-ന് ജിദ്ദയിലും, ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 25-ന് റിയാദിലും നടക്കും.
പ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫ്, ക്രിസ്റ്റകല, അക്ബർ ഖാൻ, നന്ദ, സിജു സിയാൻ എന്നിവർക്കൊപ്പം പ്രമുഖ ഷെഫുമാരായ ഷെഫ് പിള്ള, ആബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകാൻ സൗദിയിലെത്തും. ജിദ്ദയിൽ നടക്കുന്ന സെമി ഫൈനൽ വേദിയെ കൂടുതൽ ആകർഷകമാക്കിക്കൊണ്ട് കണ്ണൂർ ഷെരീഫും ക്രിസ്റ്റകലയും നയിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.
‘സൗദി ബിരിയാണി രാജാ,’ ‘സൗദി ബിരിയാണി ദം സ്റ്റാർ’ എന്നീ രണ്ട് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 50,000 സൗദി റിയാലിൽ അധികം മൂല്യമുള്ള ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പാചകമത്സരത്തിന് പുറമെ പ്രവാസികൾക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ഫുഡ് ഫെസ്റ്റ്, മ്യൂസിക്കൽ നൈറ്റ്, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഫാമിലി ഫൺ ഗെയിമുകൾ, സർപ്രൈസ് സമ്മാനങ്ങൾ എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഗൾഫ് മാധ്യമവും ‘മീ ഫ്രണ്ടും’ സംയുക്തമായാണ് ഈ വമ്പൻ പരിപാടി സംഘടിപ്പിക്കുന്നത്.
ലുലു ഹൈപ്പർമാർക്കറ്റ് (പ്രീമിയം പാർട്ണർ), ഫ്രെൻഡി (ടെലികോം പാർട്ണർ), സിറ്റി ഫ്ലവർ (അസോസിയേറ്റ് പാർട്ണർ), ഫറായെദ് (ഒഫീഷ്യൽ റൈസ് പാർട്ണർ) എന്നിവർ പ്രധാന പങ്കാളികളാകുന്ന പരിപാടിയിൽ കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ഷിഫാ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ്സ് കോഡ് എന്നിവരും പ്രായോജകരായി സഹകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.