Posted On
date_range Updated On
date_range ജിദ്ദ എയർപ്പോർട്ടിലെ ഇമിഗ്രേഷൻ സീലിൽ ഫിഫ ക്ലബ് ലോകകപ്പ് ലോഗോ
ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിന് ജിദ്ദ ആതിഥേയത്വം വഹിക്കുന്നത് പ്രമാണിച്ച് ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ പതിക്കുന്നത് ലോകകപ്പ് ലോഗോ ഉൾപ്പെടുത്തിയ ഇമിഗ്രേഷൻ സീൽ.
സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റും കായിക മന്ത്രാലയവും ചേർന്നാണ് ‘ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023’ എന്ന് രേഖപ്പെടുത്തിയ പ്രത്യേക ഇമിഗ്രേഷൻ സീൽ തയാറാക്കിയത്. ഡിസംബർ 12 മുതൽ 22 വരെയാണ് ജിദ്ദയിൽ ടൂർണമെൻറ് നടക്കുന്നത്.
ഈ ദിവസങ്ങളിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ ഇൗ മുദ്രയാണ് പതിയുക. നേരത്തെ രാജ്യത്തെ പ്രധാന ആഘോഷ, ദേശീയ ദിനാഘോഷവേളകളിൽ പാസ്പോർട്ട് വകുപ്പ് പ്രത്യേക സീൽ പുറത്തിറക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.