കെ.​എം.​സി.​സി ജി​ല്ല​ത​ല ഫു​ട്ബാ​ൾ ജ​ഴ്സി പ്ര​കാ​ശ​നം മു​സ്ത​ഫ ക​വാ​യി നി​ർ​വ​ഹി​ക്കു​ന്നു

'ഫെ​സ്​​റ്റി​വി​സ്​​റ്റ 2021' കെ.​എം.​സി.​സി ജി​ല്ല ത​ല ഫു​ട്ബാ​ൾ ഇ​ന്ന്​

റി​യാ​ദ്​: കെ.​എം.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി 'ഫെ​സ്​​റ്റി​വി​സ്​​റ്റ 2021' സാം​സ്​​കാ​രി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ല​ത​ല ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്​​ബാ​ളി​ന്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന്​ അ​ൽ​ഖ​ർ​ജ് ഇ​സ്കാ​ൻ ഗ്രൗ​ണ്ടി​ൽ ആ​രം​ഭം കു​റി​ക്കും.

നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട്ട്​ ജി​ല്ല​ക​ൾ ത​മ്മി​ലാ​ണ് മ​ത്സ​രം. വി​ന്നേ​ഴ്സി​ന് വെ​സ്​​റ്റേ​ൺ യൂ​നി​യ​ൻ ട്രോ​ഫി​യും 2,500 റി​യാ​ൽ പ്രൈ​സ് മ​ണി​യും റ​ണ്ണേ​ഴ്സി​ന് ട്രോ​ഫി​യും 1,500 റി​യാ​ൽ പ്രൈ​സ് മ​ണി​യു​മാ​ണ് ന​ൽ​കു​ക.

ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​ക​ളു​ടെ മാ​ർ​ച്ച് പാ​സ്​​റ്റും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റും. ബ​ത്​​ഹ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ട്രോ​ഫി, ജ​ഴ്സി എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗം വെ​സ്​​റ്റേ​ൺ യൂ​നി​യ​ൻ പ്ര​തി​നി​ധി മു​സ്ത​ഫ ക​വ്വാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു.​പി. മു​സ്ത​ഫ, ക​ബീ​ർ വൈ​ല​ത്തൂ​ർ, ഷാ​ഹി​ദ്, റ​സാ​ഖ് വ​ള​കൈ, എ.​യു. സി​ദ്ദീ​ഖ് കോ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ജീ​ബ് ഉ​പ്പ​ട സ്വാ​ഗ​ത​വും അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ‘Fest Vista 2021’ KMCC Zilla Tala Football Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.