സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ ഫോ​റം പാ​ന​ൽ ടോ​ക്ക് പ​രി​പാ​ടി​യി​ലെ വി​ഷ​യാ​വ​താ​ര​ക​രും

ഭാ​ര​വാ​ഹി​ക​ളും കോ​ൺ​സ​ൽ ഇ​മാം മെ​ഹ്ദി ഹു​സൈ​നൊ​പ്പം

'വ്ര​ത​വും ആ​രോ​ഗ്യ​വും'; സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ ഫോ​റം പാ​ന​ൽ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: സൗ​ദി ഇ​ന്ത്യ​ൻ ഹെ​ൽ​ത്ത് കെ​യ​ർ ഫോ​റം (എ​സ്.​ഐ.​എ​ച്ച്.​എ​ഫ്) ജി​ദ്ദ ചാ​പ്റ്റ​ർ 'വ്ര​ത​വും ആ​രോ​ഗ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പാ​ന​ൽ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ന്നു. എ​സ്.​ഐ.​എ​ച്ച്.​എ​ഫ് പ്ര​സി​ഡ​ന്‍റുംഇ​ന്‍റേ​ന​ൽ മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​അ​ഷ്‌​റ​ഫ് ആ​മി​ർ വ്ര​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും 'പ്ര​മേ​ഹ​വും വ്ര​ത​നാ​നു​ഷ്ടാ​ന​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ഡ​യ​ബ​റ്റി​ക്സ് കെ​യ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​ഖാ​ജാ യാ​മി​നു​ദ്ദീ​നും വ്ര​ത​വും ദ​ന്ത പ​രി​ച​ര​ണ​വും വാ​യു​ടെ ശു​ചി​ത്വ​ത്തെ​യും​കു​റി​ച്ച് ദ​ന്താ​രോ​ഗ്യ വി​ദ​ഗ്ധ ഡോ. ​ഫ​ർ​ഹീ​ൻ താ​ഹ​യും സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജം​ഷി​ത്ത് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ൽ ച​ർ​ച്ച​യി​ൽ ശ്രോ​താ​ക്ക​ളു​ടെ വ്ര​ത​വും ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് അ​വ​താ​ര​ക​ർ മ​റു​പ​ടി ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഇ​ഖ്ബാ​ൽ മു​സാ​നി ച​ർ​ച്ച​ക​ൾ ക്രോ​ഡീ​ക​രി​ച്ച് സം​സാ​രി​ച്ചു. കോ​ൺ​സ​ൽ ഇ​മാം മെ​ഹ്ദി ഹു​സൈ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കു​ക​യും വി​ഷ​യാ​വ​താ​ര​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ. ​മു​ഷ്‌​ക​ത്ത് മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഡോ. ​ഫ​ഹീം റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fasting and Health- Saudi Indian Healthcare Forum Organized Panel Talk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.