നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സു​ഹൈ​ബ് നാ​യ​ക്ക​നു​ള്ള യാം​ബു സീ​നി​യേ​ഴ്സ് ഫു​ട്ബാ​ൾ കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ടീ​മം​ഗ​ങ്ങ​ൾ ന​ൽ​കു​ന്നു

സുഹൈബ് നായക്കന് യാംബുവിൽ യാത്രയയപ്പ് നൽകി

യാംബു: 12 വർഷത്തെ സൗദി പ്രവാസം മതിയാക്കി മടങ്ങുന്ന കണ്ണൂർ സ്വദേശി സുഹൈബ് നായക്കന് യാംബു സീനിയേഴ്സ് ഫുട്ബാൾ കൂട്ടായ്മ യാത്രയയപ്പ് നൽകി. യാംബു ദുറ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ജൂനിയേഴ്‌സ് ടീമുമായി നടന്ന സൗഹൃദ മത്സരത്തിനു ശേഷം നടന്ന ചടങ്ങിൽ സീനിയേഴ്സ് ഫുട്ബാൾ ടീം അംഗങ്ങൾ സുഹൈബിനുള്ള ഉപഹാരം നൽകി.

ശബിർ ഹസൻ, നിയാസ് പുത്തൂർ, മാമുക്കോയ ഒറ്റപ്പാലം, സിറാജ് മുസ്‌ലിയാരകത്ത്, ശബീബ് വണ്ടൂർ, നാസർ നടുവിൽ, അലിയാർ മണ്ണൂർ എന്നിവർ സംസാരിച്ചു. സുഹൈബ് നായക്കൻ മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - farewell to Suhaib Nayakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.