എ​സ്. രാ​ജീ​വി​നും ഷി​ജി രാ​ജീ​വി​നും മാ​ന​വീ​യം ജി​ദ്ദ ക​മ്മി​റ്റി നൽകിയ യാ​ത്ര​യ​യ​പ്പ് 

രാജീവിനും ഷിജി രാജീവിനും മാനവീയം യാത്രയയപ്പ്

ജിദ്ദ: രണ്ടര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മാനവീയം ചെയർമാൻ എസ്. രാജീവിനും വനിത വിഭാഗം പ്രസിഡന്റ് ഷിജി രാജീവിനും മാനവീയം ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി.കോർണിഷ് പാർക്കിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ മാനവീയം രക്ഷാധികാരി എം.വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. എസ്. രാജീവിനുള്ള ഉപഹാരം ആർ. രാഗേഷും ഷിജി രാജീവിനുള്ള ഉപഹാരം സലീഖത്തും കൈമാറി. നൗഷാദ് നിടോളി, കെ.എം. മുഹമ്മദ് കുട്ടി, അബ്ദുൽ വഹാബ്, കെ.എം. അനീസ്, ഹബീബുറഹ്മാൻ, പ്രജിത്ത്, നിസാർ ബേപ്പൂർ, എൻ.കെ. അഷ്‌റഫ്, കുട്ടി മുഹമ്മദ്, സാദിഖലി തുവ്വൂർ, മുഹമ്മദലി ഓവുങ്ങൽ, ഷിജു, തസ്‍ലീമ, സലീന മുഹമ്മദലി, ബിനി രാഗേഷ്, ബിജി പ്രജിത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Farewell to Rajeev and Shiji Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.