പ്രവാസം മതിയാക്കി മടങ്ങുന്ന ഒ.എം. ഷരീഫിന് യാത്രയയപ്പ് നൽകി

ത്വാഇഫ്: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ സ്വദേശി ഒ.എം ഷരീഫിന് കെ.എം.സി.സി ത്വാഇഫ് സിറ്റി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി.2003 ൽ ത്വാഇഫിലെത്തിയ ഷരീഫ് സ്വകാര്യ കമ്പനിയിലും സ്വന്തമായും ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു.

ഹജ്ജ് തീർഥാടകരെ സേവിക്കാൻ 14 വർഷങ്ങൾ ഹജ്ജ് വളണ്ടിയറായി രംഗത്തുണ്ടായിരുന്ന ഷരീഫ് കെ.എം.സി.സി ത്വാഇഫ് സിറ്റി കമ്മിറ്റിയിലെ സജീവ പ്രവർത്തകനായിരുന്നു.കെ.എം.സി.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയ ത്തിൽ നടന്ന യാത്രയയപ്പ് യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി നേതാക്കളായ സലാം പുല്ലാളൂർ, അഷ്റഫ് താനാളൂർ, അബ്ബാസ് രാമപുരം, സലാം മുള്ളമ്പാറ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മജീദ് കൊയിലാണ്ടി, അബ്ദുൽ അസീസ് റഹ്മാനി, ഹാഷിം തിരുവനന്തപുരം, കാസിം ഇരുമ്പൂഴി, ഫൈസൽ മാലിക് എ.ആർ നഗർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷരീഫിനുള്ള കെ.എം.സി.സി ത്വാഇഫ് സിറ്റി ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ സമ്മാനിച്ചു.

സിറ്റി കമ്മിറ്റി ജനറൽ സെക്രട്ടറി സുനീർ ആനമങ്ങാട് സ്വാഗതവും അഷ്റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.ബാവ സാഹിബ്, റസാഖ് ശിവപുരം, റഷീദ് ഹിബ, ഷംസു തളിപ്പറമ്പ്, ഷഫീഖ് ലൈസ്, അഷ്റഫ് അറേബ്യൻ, ബഷീർ ഗർവ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഒ.എം ഷരീഫ് മറുപടി പ്രസംഗം നടത്തി. ഹാജിമാർക്ക് സേവനം ചെയ്യാൻ സൗഭാഗ്യം ലഭിച്ചത് സൗദി പ്രവാസത്തിൽ നേടിയ മഹത്തായ ഒരു നേട്ടമാണെന്നും തീർഥാടക സേവനത്തിന്റെ മധുരിക്കുന്ന ഓർമകൾ എന്നും മനസ്സിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Farewell to O.M. Sharif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.